സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; എറണാകുളത്ത് കുഴിമന്തി കഴിച്ച ആറുപേര്‍ ആശുപത്രിയില്‍; പറവൂരിലെ ഹോട്ടല്‍ പൂട്ടിച്ചു

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. എറണാകുളം പറവൂരിലാണ് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. പറവൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് കുട്ടികള്‍ അടക്കം ആറുപേർ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം ഭക്ഷ്യവിഷബാധയാണ് എന്ന് താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടര്‍ന്ന് പറവൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചു. കഴിഞ്ഞ ദിവസം പറവൂര്‍ ടൗണിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
തുടർന്ന് ഛര്‍ദിയും വയറുവേദനയെയും തുടര്‍ന്ന് കുട്ടികള്‍ അടക്കം ആറുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മാത്രമല്ല ചികിത്സ തേടിയവര്‍ക്ക് ഭക്ഷ്യവിഷബാധയാണെന്ന് പറവൂരിലെ തന്നെ താലൂക്ക് ആശുപത്രി അറിയിച്ചതിനെ തുടര്‍ന്നാണ് പറവൂര്‍ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചത്.
https://www.facebook.com/Malayalivartha
























