ആലപ്പുഴയിൽ പൊതുവഴിയിൽ മദ്യപിച്ച് ബഹളം വെച്ചു ; സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ആലപ്പുഴയിൽ പൊതുവഴിയിൽ മദ്യപിച്ച് ബഹളം വെച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ. സംഭവത്തിൽ കൗണ്‍സിലര്‍ അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലാണ് സംഭവം നടന്നത്.
കേസിൽ പത്തനംതിട്ട കൗണ്‍സിലര്‍ വി ആര്‍ ജോണ്‍സന്‍, ശരത് ശശിധരന്‍, സജിത്ത്, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവ ശങ്കര്‍, അര്‍ജുന്‍ മണി എന്നിവരാണ് അറസ്റ്റിലായത്. മാത്രമല്ല കാര്‍ നിര്‍ത്തി മദ്യപിക്കുകയായിരുന്ന ഏഴംഗ സംഘത്തിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ വഴക്കുണ്ടാകുകയായിരുന്നു.
ഇതോടെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയും മദ്യപ സംഘം വിരട്ടി. സംഭവത്തില്‍ കേസെടുത്ത എടത്വ പൊലീസ് പ്രതികളെയെല്ലാം സ്റ്റേഷനിലെത്തിച്ചു.
https://www.facebook.com/Malayalivartha
























