പാലായില്‍ കേരളാ കോണ്‍ഗ്രസിനു വഴങ്ങി സിപിഎം.... ജോസിന്‍ ബിനോ നഗരസഭാധ്യക്ഷയാകും; സിപിഎം ഏരിയാ കമ്മിറ്റി യോഗത്തില്‍ തീരുമാനം, നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്

പാലായില്‍ കേരളാ കോണ്‍ഗ്രസിനു വഴങ്ങി സിപിഎം.... ജോസിന്‍ ബിനോ നഗരസഭാധ്യക്ഷയാകും; സിപിഎം ഏരിയാ കമ്മിറ്റി യോഗത്തില്‍ തീരുമാനം, നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്
ഇന്നു രാവിലെ 11നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. 10.30 വരെ പത്രിക നല്‍കാവുന്നതാണ്. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഒടുവില്‍ ജോസിന് ബിനോയ്ക്കു നറുക്ക് വീണത്.
അതേസമയം നഗരസഭാ ഹാളില്‍ ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ചതാണ് എതിര്‍പ്പിനു കാരണം. സിപിഎം ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സിപിഎമ്മിനുള്ളത്.
മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ടുവര്‍ഷം കേരള കോണ്‍ഗ്രസി(എം)നാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വര്‍ഷം സിപിഎമ്മിനും അടുത്ത രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നും അധ്യക്ഷസ്ഥാനം ലഭിക്കും.
ആദ്യ രണ്ടു വര്‍ഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷന്‍. പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎം-കേരള കോണ്‍ഗ്രസ് (എം) തര്‍ക്കം രൂക്ഷമായിരുന്നു. സിപിഎം നിശ്ചയിച്ച ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി തന്നെ രംഗത്തെത്തി.
ബിനു ഒഴികെ മറ്റാരെയും അംഗീകരിക്കാമെന്ന നിലപാടാണ് കേരള കോണ്‍ഗ്രസി (എം) നുള്ളത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നണ് ആദ്യ രണ്ടുവര്‍ഷ കാലാവധി അവസാനിച്ചത്. അന്നു തന്നെ കേരള കോണ്‍ഗ്രസിന്റെ (എം) അധ്യക്ഷന്‍ രാജിവയ്ക്കുകയും ചെയ്തു. അതിനു ശേഷം സിപിഎമ്മില്‍ നിന്ന് ആര് അധ്യക്ഷനാകുമെന്നതിനെ ചൊല്ലിയാണ് അഭിപ്രായവ്യത്യാസം ഉണ്ടായത്.
https://www.facebook.com/Malayalivartha
























