ബൈക്കിലെത്തി, മുളക് സ്‌പ്രേ ചെയ്ത് വയോധികയുടെ മാല മോഷ്ടിച്ചു; പ്രതിക്കായി അന്വേഷണം ആരംഭിച്ചു

കൊച്ചിയിൽ ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ചു. കൊച്ചി പാലാരിവട്ടത്താണ് മുളക് സ്‌പ്രേ അടിച്ച് മോഷണം നടത്തിയത്. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിന് സമീപത്തു വെച്ചാണ് സംഭവം. ബൈക്കിലെത്തിയ പ്രതി വയോധികയ്ക്കു നേരെ മുളകു സ്‌പ്രേ അടിക്കുകയും മാല കവര്‍ന്ന് പോകുകയുമായിരുന്നു.
അതേസമയം അഞ്ചുമന നേതാജി റോഡില്‍ താമസിക്കുന്ന ലില്ലിയുടെ മാലയാണ് പ്രതി കവര്‍ന്നത്. രണ്ടു പവന്റെ മാലയാണെന്നാണ് ലില്ലി പറയുന്നത്. രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. പാലാരിവട്ടം പൊലീസ് സിസിടിവി പരിശോധിച്ച് മോഷ്ടാവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha
























