ആക്രമണം പതിവാകുന്നു..... വയനാട്ടില്‍ യുവാവ് ജോലി കഴിഞ്ഞ് മടങ്ങവേ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.... ഒരു മാസമായി കടുവ നിരന്തരം പ്രദേശത്ത് എത്തുന്നതായി സൂചനകള്‍

ആക്രമണം പതിവാകുന്നു.... വയനാട്ടില്‍ യുവാവ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.... ഒരു മാസമായി കടുവ നിരന്തരം പ്രദേശത്ത് എത്തുന്നതായി സൂചനകള്‍
പൂതാടി പഞ്ചായത്തിലാണ് കടുവ യുവാവിന് നേരെ പാഞ്ഞടുത്തത്. ബിനുവിന് നേര്‍ക്ക് കടുവ ചാടിവീണു. അതിനിടെ യുവാവ് സമീപത്തുള്ള ഓടയില്‍ വീണത് രക്ഷയായി. വീഴ്ചയില്‍ യുവാവിന് പരിക്കേറ്റിട്ടുണ്ട്.
വാളാഞ്ചേരി മോസ്‌കോ കുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍ ഇന്നാണ് അധികൃതര്‍ കാര്യമറിയുന്നത്. ആദിവാസി സമരഭൂമിയില്‍ താമസിക്കുന്ന ബിനു (20) ആണ് രക്ഷപ്പെട്ടത്. ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ആക്രമണം.
വീടിന് കുറച്ച് അകലെയായി ഓട്ടോയില്‍ വന്നിറങ്ങിയ യുവാവ് വാഹനത്തില്‍ തന്റ് ബാഗ് മറന്നു വച്ചിരുന്നു. ഇക്കാര്യം ഓട്ടോക്കാരനോട് ഫോണില്‍ അറിയിച്ച് ബാഗ് എടുത്ത് തിരികെ വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബിനുവിന് മുകളിലേക്ക് കടുവ ചാടിയെങ്കിലും ഇയാള്‍ സമീപത്തെ ഓടയില്‍ വീണു പോയതിനാല്‍ കടുവക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ബിനു പറയുന്നു.
അതിനിടെ സമീപത്തെ മരത്തില്‍ വലിഞ്ഞ് കയറിയതിനാലാണ് രക്ഷപ്പെട്ടതെന്നും സ്ഥലത്തെത്തിയ അധികൃതരോട് വിവരിച്ചു.ഇന്നലെ രാവിലെ വനപാലകടക്കമുള്ളവര്‍ എത്തി ബിനുവിനെ കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
വീണതിനെ തുടര്‍ന്ന് ബിനുവിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മാസമായി കടുവ നിരന്തരം പ്രദേശത്ത് എത്തുന്നതായി വിവരമുണ്ട്.
https://www.facebook.com/Malayalivartha
























