പ്രണയം തകർന്ന മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ പതിനെട്ടുകാരിക്ക് തുണയായി യുവാക്കൾ:- സമയോചിതമായ ഇടപെടലിലൂടെ ബന്ധുക്കളെ കണ്ടെത്തി പെൺകുട്ടിയെ യാത്രയാക്കിയപ്പോൾ, യുവാക്കളെ ഞെട്ടിച്ച് കളമശേരിയിലെ സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐയുടെ സർപ്രൈസ്:- വഷളന്മാർ കണ്ടുപഠിക്കണം ഈ യുവാക്കളെ....

വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് തുണയായ യുവാക്കളെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. പാലക്കാട് സ്വദേശിനിയായ 18 വയസ്സുകാരിയാണ് വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് വീട്ടിൽ നിന്നിറങ്ങി ശബരി എക്സ്പ്രസിൽ കയറി യാത്ര തിരിച്ചത്. ഇതേ ട്രെയിനിൽ, ഇടപ്പള്ളിയിലെ ലുലു മാൾ കാണുന്നതിന് ഒറ്റപ്പാലത്തു നിന്നു കയറിയ പാലക്കാട്ടെ ഹോട്ടലിലെ വെയിറ്റർമാരായ മനക്കാവ് ചെമ്മുക്ക കളരിക്കൽ വീട്ടിൽ വിഷ്ണുവും (22) കിഴക്കുംപുറം പള്ളത്തുപടി വീട്ടിൽ സുമിൻ കൃഷ്ണനും (20)മാണ് പെൺകുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയത്.
ട്രെയിനിലിരുന്നു പെൺകുട്ടി കരയുന്നതു കണ്ട് ഇവർ കാര്യം തിരക്കിയപ്പോഴാണ് വീടുവിട്ടിറങ്ങിയതാണെന്ന് മനസ്സിലായത്. പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്കു നിരന്തരം കോളുകൾ വരുന്നതും എടുക്കാതിരിക്കുന്നതും ശ്രദ്ധയിൽപെട്ട യുവാക്കൾ കൊച്ചിയിലെത്തിയപ്പോൾ അവർ പെൺകുട്ടിയെ നോർത്ത് സ്റ്റേഷനിൽ നിർബന്ധിച്ച് ഇറക്കി.
പെൺകുട്ടിയുടെ ഫോണിൽ നിന്നു വീട്ടുകാരെ വിളിച്ചറിയിച്ചു. പെൺകുട്ടിയെ കാണാനില്ലെന്നു പരാതി നൽകാൻ പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയായിരുന്നു വീട്ടുകാർ അപ്പോൾ. തുടർന്നു യുവാക്കൾ പെൺകുട്ടിയെ കളമശേരി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് വീട്ടുകാരെത്തി പെൺകുട്ടിയെ കൊണ്ടുപോക്കുകയായിരുന്നു.
പെൺകുട്ടിയെ വീട്ടുകാരെ തിരികെ എൽപിക്കാനുള്ള ശ്രമത്തിനിടയിൽ ലുലു മാൾ കാണാതെ മടങ്ങേണ്ടിവരുമെന്ന നിരാശയിലായിരുന്നു യുവാക്കൾ. ഇവർക്ക് സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐ അജി കുട്ടപ്പൻ തുണയായി. ഒറ്റപ്പാലത്തെ 'ലെസ്‌കിഡൈൻ' ഹോട്ടലുടമയെ വിളിച്ച് ജീവനക്കാർ നടത്തിയ മാതൃകാപരമായ പ്രവർത്തനം ബോധ്യപ്പെടുത്തുകയും അവധി ഇന്നത്തേക്കു കൂടി നീട്ടിവാങ്ങിക്കുകയും ചെയ്തു. യുവാക്കൾക്കു താമസിക്കാൻ അജി മുറിയെടുത്തു നൽകുകയും ചെയ്തു.
ഈ യുവാക്കൾ ട്രെയിനിൽ ഷൊർണൂരിൽ എത്തുമ്പോഴാണ് പതിനെട്ടുകാരി വാതിലിനരികിൽ കരഞ്ഞുനിൽക്കുന്നത് കണ്ടത്. പന്തികേട് തോന്നിയ യുവാക്കൾ സൗമ്യമായി കാര്യങ്ങൾ തിരക്കിയപ്പോൾ പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീടുവിട്ട് ഇറങ്ങിയതാണെന്നു പറഞ്ഞ് പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. കുട്ടി എറണാകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. യുവാക്കൾ പെൺകുട്ടിയെ സമാധാനിപ്പിച്ച് ഭക്ഷണവും വാങ്ങിനൽകി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ മൂവരും ലുലു മാളിലെത്തി, പെൺകുട്ടിയുടെ ഫോൺ ചോദിച്ചുവാങ്ങി. ഫ്‌ളൈറ്റ് മോഡിലായിരുന്ന ഫോൺ ഓണാക്കി മാതാപിതാക്കളെ ബന്ധപ്പെട്ടപ്പോഴാണ് മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പൊലീസ് സ്റ്റേഷനിലാണെന്ന് അറിയുന്നത്.
പൊലീസ് പറഞ്ഞതനുസരിച്ച് ഇവർ കുട്ടിയുമായി കളമശേരി പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് രാത്രി എട്ടോടെ ഇവിടെയെത്തിയ മാതാപിതാക്കളോടൊപ്പം കുട്ടിയെ പറഞ്ഞയച്ചു. ലുലു മാൾ കാണാൻ പറ്റിയില്ലെന്ന വിഷമമുണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഷ്ണുവും സുമിനും പറഞ്ഞു. പാലക്കാട്ടെ ഹോട്ടൽ ജീവനക്കാരായ യുവാക്കൾ ലീവ് കിട്ടില്ലെന്നും തിരിച്ചുപോകുകയാണെന്നും പറഞ്ഞപ്പോൾ കളമശേരിയിലെ സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ അജിത് കുട്ടപ്പൻ ഹോട്ടൽ ഉടമയെ വിളിച്ച് നടന്നത് അറിയിക്കുകയും ഒരുദിവസം കൂടി ലീവ് നൽകണമെന്നും പറഞ്ഞു.
ലീവ് അനുവദിച്ചതിനാൽ കളമശേരിയിൽ രാത്രി തങ്ങാനുള്ള സൗകര്യവും ഭക്ഷണത്തിനുള്ള പണവും എഎസ്ഐ നൽകുകയായിരുന്നു. സമയോചിത ഇടപെടലും സത്യസന്ധതയും കൊണ്ട് പെൺകുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ച യുവാക്കളെ സ്റ്റേഷൻ എസ്എച്ച്ഒ പിആർ സന്തോഷ് അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha























