ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 27-ന് സുപ്രീംകോടതി പരിഗണിക്കും

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 27-ന് സുപ്രീംകോടതി പരിഗണിക്കും.
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി ആദ്യം പുറത്തിറങ്ങും എന്നതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന്ഹര്‍ജിയില്‍ മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ശശി പ്രഭു എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചത്.
വിഷയത്തില്‍ ഹൈക്കോടതിയുടെ നിലപാടെന്തെന്ന് അറിഞ്ഞ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാമെന്ന് അറിയിച്ചു കൊണ്ട് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചത്.
വിചാരണ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപ്പീലില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമ്മീഷന്‍ നടപടി, നിയമ വിരുദ്ധവുമാണെന്നാണ് ഹര്‍ജിയിലെ വാദം. തനിക്കെതിരായ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താല്‍ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും. ഇക്കാര്യങ്ങള്‍ സുപ്രീം കോടതിയുടെ മുന്‍ വിധികളിലുണ്ടെന്നും ഹര്‍ജിയിലുണ്ട്.
https://www.facebook.com/Malayalivartha























