ആത്മഹത്യ ചെയ്ത അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ക്രൂരത കാണിച്ച ഭർതൃ വീട്ടുകാർ ഒടുവിൽ അയഞ്ഞു: അന്ത്യ കർമ്മങ്ങൾ ചെയ്യാൻ കുട്ടികളെ പോലീസിന്റെ സാന്നിധ്യത്തിൽ എത്തിച്ചു: ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം...

ആത്മഹത്യ ചെയ്ത അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാതെ ക്രൂരത കാണിച്ച ഭർതൃ വീട്ടുകാർ മൂന്ന് ദിവസങ്ങൾക്ക് ശേഷം മൃതദേഹം കാണാൻ മക്കളെ എത്തിച്ചു. ആശയുടെ മൃതദേഹം കാണിക്കാൻ അഞ്ചും ഏഴും വയസുള്ള മക്കളെ എത്തിക്കില്ലെന്നായിരുന്നു യുവതിയുടെ ഭർതൃവീട്ടുകാരുടെ നിലപാട്. പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് കുട്ടികളെ എത്തിച്ചിരിക്കുന്നത്.
ആശയുടെ അന്ത്യകർമ്മങ്ങൾ മക്കൾ തന്നെ ചെയ്യും. ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്നാണ് ആശയുടെ കുടുംബത്തിന്റെ ആരോപണം. ഈ മാസം പന്ത്രണ്ടിനാണ് ആശ കുന്നിക്കുരു കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ചികിത്സയിലിരിക്കെ പതിനേഴിന് മരിച്ചു. മരണ സമയത്ത് ഭർത്താവ് സന്തോഷും ആശയുടെ വീട്ടുകാരും ആശുപത്രിയിലുണ്ടായിരുന്നു. നാട്ടിക സ്വദേശിയാണ് സന്തോഷ്. 12 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
രണ്ട് ആണ്‍കുട്ടികളാണ് ആശയ്ക്ക്. മക്കളെത്തി അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ് കുടുംബം സംസ്‌കാരം വൈകിപ്പിച്ച് കാത്തിരിക്കുന്നത്. എന്നാല്‍ പല വഴിയും ബന്ധപ്പെട്ടെങ്കിലും ഒരു കാരണവശാലും കുട്ടികളെ കൊണ്ടുവരില്ലെന്ന നിലപാടിലായിരുന്നു ഭർതൃ വീട്ടുകാർ.
മക്കളെ കൊണ്ടുവരാന്‍ വേണ്ടി ആശയുടെ ഭര്‍ത്താവിനെ വിളിച്ചിരുന്നു, എന്നാല്‍ ആ കാര്യം പറയേണ്ടെന്നും എവിടെ വേണമെങ്കിലും പോവാനാണ് പറഞ്ഞതെന്നും ആശയുടെ പിതാവ് വ്യക്തമാക്കി. ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























