കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; ചോദ്യം ചെയ്യലിനായി പിവി അൻവര്‍ എംഎൽഎ ഇഡിക്ക് മുന്നിൽ ഹാജരായി

കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യൽ ഇന്നും നടക്കുകയാണ്. കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി പിവി അൻവര്‍ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായി. മൂന്നാം പ്രാവശ്യമാണ് അൻവര്‍ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് എത്തിയിരിക്കുന്നത്. കര്‍ണാടക ക്വാറി ഇടപാടിലാണ് അന്വേഷണം തുടങ്ങിയത്. പക്ഷേ പിവി അൻവറിന്‍റെ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇഡി പരിശോധിച്ചു വരികയാണ്. മലപ്പുറത്തടക്കം വസ്തു വാങ്ങിയതും, വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും ഇ ഡി അന്വേഷിക്കുന്നുണ്ട്.
ക്വാറിയിൽ ഷെയർ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലീം ഇഡിയ്ക്ക് മൊഴി നൽകി. ഈ കാര്യമടക്കമുള്ള പരാതികൾ ഇഡി പരിശോധിക്കുന്നുണ്ട്. മാധ്യമങ്ങളുടെ ധാരണ തന്നെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ്. അക്കാര്യത്തിൽ കുറച്ച് ദിവസത്തിൽ വ്യക്തത വരുമെന്നും പി വി അൻവർ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചിരുന്നു. മാത്രമല്ല ആദ്യ ദിനത്തിലെ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചിരുന്നു.
അതേസമയം മംഗലാപുരത്തെ ക്വാറിയുമായി ബന്ധപ്പെട്ട് നടന്ന 50 ലക്ഷത്തിന്‍റെ ഇടപാടിനെപ്പറ്റിയായിരുന്നു ചോദ്യം ചെയ്യല്‍. തന്‍റെ ഉടമസ്ഥതയിൽ മംഗലാപുരത്ത് ക്വാറിയുണ്ടെന്നും 50 ലക്ഷം രൂപ മുടക്കിയാൽ പത്തു ശതമാനം ഷെയർ നൽകാമെന്ന് അൻവർ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് മലപ്പുറം സ്വദേശിയായ വ്യവസായി നടുത്തൊടി സലീം ഇഡിയ്ക്ക് മൊഴി നൽകിയത്. മാസം തോറും അൻപതിനായിരം രൂപവീതം ലാഭവിഹിതമായി നൽകാമെന്നും പിവി അൻവര്‍ അറിയിച്ചു.
10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പിവി അൻവറിന് കൈമാറിയെന്നാണ് പരാതിക്കാരനായ സലീം എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞത്. അമ്പത് ലക്ഷം രൂപ നൽകിയെങ്കിലും ലാഭവിഹിതം കിട്ടിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിന് സ്വന്തമായി ക്വാറിയില്ലെന്നും ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുളള ക്വാറി കാണിച്ചാണ് തന്‍റെ പക്കൽ നിന്ന് പണം വാങ്ങിയതെന്നും ബോധ്യപ്പെട്ടതായി സലീം ആരോപിക്കുന്നു.
സാമ്പത്തിക ഇടപാടിൽ കളളപ്പണം ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് കേന്ദ്ര ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്. ഈ ഇടപാടുമായി ബന്ധമുളള നിരവധിപ്പേരുടെ മൊഴി നേരത്തെ തന്നെ ഇ.ഡി രേഖപ്പെടുത്തിയിരുന്നു.നിര്‍ണായകമായ പല രേഖകളും ഇതിനകം തന്നെ ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്നും അൻവറിനെ ചോദ്യം ചെയ്യുന്നത് ഇനിയും തുടരുമെന്നുമാണ്.
https://www.facebook.com/Malayalivartha























