മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ മതിയായ രേഖകളില്ലാതെ കടത്തിയ സ്വർണ്ണം പിടികൂടി; പിടിച്ചെടുത്തത് 519.32 ഗ്രാം സ്വര്‍ണ്ണം

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ സ്വർണ്ണം പിടികൂടി. രേഖകളില്ലാതെ കടത്തിയ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കുതിരവട്ടം സ്വദേശി ആദിത്യ വിനയ് ജാദവിനെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും 519.32 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.
ഇന്ന് രാവിലെയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന ആദിത്യ വിനീത് യാദവിനെ എക്സൈസ് സംഘം മുത്തങ്ങയിൽ വച്ച് പിടികൂടുകയായിരുന്നു. വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാളെ കണ്ടെത്തിയത്. പരിശോധനയിൽ സ്വർണ്ണത്തിന് മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. തുടർന്ന് എക്സൈസ് വകുപ്പ് ആ ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇതോടെ ആദിത്യ വിനീത് യാദവിനെ ജിഎസ്ടി വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. ഇനി മറ്റ് നടപടികൾ പൂർത്തിയാക്കേണ്ടത് ജിഎസ്ടി എൻഫോഴ്സ്‌മെൻ്റ് ആണ്. ഇയാളെ ഇപ്പോൾ ജിഎസ്ടി എൻഫോഴ്സ്‌മെൻ്റ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha























