സ്വവർഗാനുരാഗിയാണെന്ന പേരിൽ സൗരഭ് കൃപാലിന്റെയും മറ്റ് മൂന്ന് വക്കീലന്മാരുടെയും പേരുകൾ കേന്ദ്ര സർക്കാർ തിരിച്ചയച്ചു; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി കൊളീജിയം

സുപ്രീംകോടതി കൊളീജിയം ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ ഇതാ കേന്ദ്രസർക്കാരിന് പ്രഹരം എന്ന് പറയത്തക്ക രീതിയിലുള്ള ഒരു നീക്കം സുപ്രീം കോടതി കൊളീജിയം നടത്തിയിരിക്കുകയാണ്.
സ്വവർഗാനുരാഗിയാണെന്ന പേരിൽ സൗരഭ് കൃപാലിന്റെയും മറ്റ് മൂന്ന് വക്കീലന്മാരുടെയും പേരുകൾ കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. ഇപ്പോൾ വീണ്ടും അവ സുപ്രീംകോടതി കൊളീജിയം തിരിച്ച് അയച്ചിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് എന്ന് തന്നെ പറയേണ്ടി വരും.
സൗരഭ് കൃപാൽ സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസ് ബി. എൻ. കൃപാലിന്റെ പുത്രനാണ് എന്നിരിക്കെയാണ് കേന്ദ്രസർക്കാർ ഈ നീക്കം നടത്തിയത്. അദ്ദേഹത്തിന്റെ ജഡ്ജി നിയമനം അഞ്ച് വർഷമായി നീണ്ട് നീണ്ടു പോകുകയാണ്. കൃപാൽ ഉൾപ്പെടെയുള്ള നാല് വക്കീലന്മാരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാർശയായിരുന്നു നൽകിയത്. എന്നാൽ അത് കേന്ദ്രം മടക്കി അയച്ചു. സമൂഹ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങളും ജൻഡർ സംബന്ധിച്ച കാര്യങ്ങളുമാണ് ജഡ്‌ജി നിയമനത്തിന് തടസമായി ഉന്നയിച്ചത്.
എന്നാണ് ഇതൊന്നും തടസമ്മല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഈ കാര്യങ്ങൾ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ് ഈ കാര്യങ്ങൾ തീരുമാനിച്ചത്. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്സർലൻഡ് എംബസിയിലെ ഉദ്യോഗസ്ഥനാണെന്ന് റോ റിപ്പോർട്ട് വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ജഡ്ജി സ്ഥാനം നിഷേധിച്ചത് . ഭരണഘടനാ പദവിയിലുള്ള പലരുടെയും പങ്കാളികൾ വിദേശികളാണ്. ഈ കാര്യം എടുത്ത് പറഞ്ഞാണ് കൊളീജിയം 2021 നവംബർ 11 ന് നൽകിയ ശുപാർശ വീണ്ടുമുന്നയിച്ചത്. സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തത് 2017 ഒക്ടോബർ 13നായിരുന്നു. 2022 നവംബർ 25 നായിരുന്നു കേന്ദ്രം ഇത് മടക്കി അയച്ചത്.
വക്കീൽ സോമശേഖർ സുന്ദരേശനെ ബോംബെ ഹൈക്കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രം മടക്കിയത് കോടതികളുടെ പരിഗണനയിലുള്ള കേസുകളെ കുറിച്ച് നവമാദ്ധ്യമങ്ങളിൽ അഭിപ്രായം പോസ്റ്റ് ചെയ്‌തുവെന്ന കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു. ഭരണഘടന കാര്യുങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























