ഈ മാസം 15നു മുന്‍പ് ജപ്തി നടപടിയും തുടര്‍ന്ന് ഒരു മാസത്തിനകം റവന്യു റിക്കവറിയും പൂര്‍ത്തിയാക്കാമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വേണു കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായി ഉറപ്പ് നല്‍കിയിരുന്നു. ജപ്തി വൈകിപ്പിക്കുന്നതില്‍ അതൃപ്തി വ്യക്തമാക്കി ബുധനാഴ്ച ഹൈക്കോടതി സര്‍ക്കാരിനു താക്കീതു നല്‍കിയതോടെ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പ് തിരിക്കിട്ട് ആരംഭിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ ഉണ്ടായ നഷ്ടം ഈടാക്കാന്‍ ജപ്തി നടപടികള്‍ വൈകുന്നത് ആഭ്യന്തര വകുപ്പ് കലക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ടും അപേക്ഷയും കൈമാറാത്തതു കൊണ്ടാണെന്നുള്ള ് സൂചനകളാണ് പുറത്തു വരുന്നത്. പിണറായി വിജയനും ഇടത് സര്‍ക്കാരിനും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരെ കടന്നാക്രമിക്കാനുള്ള ഉദ്ദേശമില്ലെന്നാണറിയുന്നത്. എങ്കിലും കോടിതി കടുത്ത നിലപാടിലേയ്ക്ക പോകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് വെറുതെ ഇരിക്കാനാവില്ല. ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ കോടതി അലക്ഷ്യ നടപടികള്‍ വരാമെന്നും സര്‍ക്കാരിനറിയാം.
ഈ മാസം 15നു മുന്‍പ് ജപ്തി നടപടിയും തുടര്‍ന്ന് ഒരു മാസത്തിനകം റവന്യു റിക്കവറിയും പൂര്‍ത്തിയാക്കാമെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വേണു കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായി ഉറപ്പ് നല്‍കിയിരുന്നു. ജപ്തി വൈകിപ്പിക്കുന്നതില്‍ അതൃപ്തി വ്യക്തമാക്കി ബുധനാഴ്ച ഹൈക്കോടതി സര്‍ക്കാരിനു താക്കീതു നല്‍കിയതോടെ റിപ്പോര്‍ട്ട് നല്‍കാനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പ് തിരിക്കിട്ട് ആരംഭിച്ചു.
ജപ്തി ചെയ്യാനുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ജില്ല തിരിച്ചുള്ള റിപ്പോര്‍ട്ടും അപേക്ഷയും ആഭ്യന്തരവകുപ്പ് കലക്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി കൈമാറുകയാണു ചെയ്യേണ്ടത്. ഇത് ഇന്നലെ വരെ നടന്നിട്ടില്ല. ഇന്നത്തോടെ നടപടികള്‍ പൂര്‍ത്തിയാകും എന്നാണു കരുതുന്നത്. ആഭ്യന്തര വകുപ്പില്‍ നിന്ന് അപേക്ഷ ലഭിച്ചാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കലക്ടര്‍മാരോട് ലാന്‍ഡ് റവന്യു കമ്മിഷണര്‍ രേഖാമൂലം നിര്‍ദേശിച്ചിട്ടുണ്ട്.
നാശനഷ്ടങ്ങള്‍ വരുത്തിയതിനു പരിഹാരമായി 5.20 കോടി രൂപ കെട്ടിവയ്ക്കാന്‍ കോടതി പോപ്പുലര്‍ ഫ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പാലിക്കാത്തതിനാലാണു ജപ്തി നടപടി നിര്‍ദേശിച്ചതെന്നും അതിനാല്‍ മുന്‍കൂര്‍ നോട്ടിസ് വേണ്ട എന്നുമാണു കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയത്. നാശനഷ്ടം വരുത്തിയ വ്യക്തികളുമായോ സംഘടനകളുമായോ ബന്ധപ്പെട്ട വാഹനം, വീട്, മറ്റു സ്ഥാപനങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍, സ്വകാര്യ മേഖലയില്‍ നിന്നു ലഭിക്കുന്ന ശമ്പളം ഉള്‍പ്പെടെ ഉള്ള വരുമാനം തുടങ്ങി ഏതു സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്യാന്‍ നിയമപ്രകാരം കലക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. ആവശ്യമെങ്കില്‍ പൊലീസ് സഹായമോ സാന്നിധ്യമോ ഇതിന് കലക്ടര്‍മാര്‍ക്ക് തേടാനും കഴിയും.
2022 സെപ്റ്റംബര്‍ 23 ലെ മിന്നല്‍ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തിലാണു ഹൈക്കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെട്ടത്. സ്വത്തുക്കള്‍ ജപ്തി ചെയ്ത് 23 നു സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ല തിരിച്ച് ജപ്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകണ്ടെന്ന സര്‍ക്കാര്‍ നിലപാട് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിരുന്നു. കോടതി പറയുന്നതു ചെയ്യണോ സര്‍ക്കാര്‍ പറയുന്നതു ചെയ്യണോ എന്ന കാര്യത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കെങ്കിലും തീര്‍ച്ചയില്ലെന്നും ആരാണു മാസ്റ്റര്‍ എന്നു സംശയമാണെന്നും കോടതി അന്നു വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ജപ്തി നടപടികള്‍ക്കായി കഴിഞ്ഞ ദിവസം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഇറക്കിയ ഉത്തരവിന്റൈ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പില്‍ നിന്ന് പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യാനാണ് തീരുമാനം.
ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്. റവന്യൂ റിക്കവറിക്ക് മുന്‍പായി നല്‍കേണ്ട നോട്ടീസ് നിലവിലെ സാഹചര്യത്തില്‍ നല്‍കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.നഷ്ടം ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ടിന്റെ 3785 പ്രവര്‍ത്തകരുടെ സ്വത്തുവിവരം ശേഖരിക്കുന്ന നടപടി തുടങ്ങി. സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ വഴിയാണ് സ്വത്ത് വിവരം ശേഖരിക്കുന്നത്. അക്രമക്കേസില്‍ പ്രതികളായ 3785 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫിസുകളിലും എത്തിച്ചിട്ടുണ്ട്.
എന്നാല്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും ആഭ്യന്തര വകുപ്പില്‍ നിന്ന് ഇതുവരെ തുക ഈടാക്കി കിട്ടാനുള്ള ഉത്തരവ് ജില്ല കളക്ടര്‍മാര്‍ക്ക് കൈമാറിയിട്ടില്ല. സ്വത്ത് കണ്ട് കെട്ടേണ്ടവരുടെ ലിസ്റ്റും അതോടൊപ്പം ഈടാക്കേണ്ട വിവരങ്ങളും അടങ്ങി ജപ്തി ചെയ്ത് ഈടാക്കാന്‍ ആഭ്യന്തര വകുപ്പിന്റെ ഉത്തരവുണ്ടെങ്കില്‍ മാത്രമേ കളക്ടര്‍മാര്‍ക്ക് തുടര്‍ നടപടികളെടുക്കാന്‍ കഴിയുകയുള്ളൂ.
https://www.facebook.com/Malayalivartha























