ആരെയൊക്കെ ഭാരവാഹികളാക്കണമെന്ന് സംസ്ഥാന പ്രസിഡന്റിനു തീരുമാനിക്കാം. അടുത്തമാസം നാലിന് സംസ്ഥാന നേതൃയോഗത്തിനുശേഷം പുനഃസംഘടന നടക്കും. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ജനകീയമുഖമുള്ളവര്‍ കുറവാണെന്നു പരാതിയുള്ളതിനാല്‍ ചിലരെ മാറ്റിയേക്കും. 10 വൈസ് പ്രസിഡന്റുമാരുണ്ടെങ്കിലും പലരും സജീവമല്ലെന്ന കാരണത്താല്‍ ചിലരെ മറ്റു ചുമതലയിലേക്കു കൊണ്ടുവരും.

്പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിനായി രാജ്യമെങ്ങും ബിജെപി ശക്തി തെളിയിക്കാനൊരുങ്ങുമ്പോള്‍ കേരളത്തില്‍ നേതൃമാറ്റം വന്‍തിരിച്ചടിയുണ്ടാക്കുമെന്ന കണക്ക് കൂട്ടല്‍ മുന്നില്‍ കണ്ടാണ് ബിജെപി കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാതിരുന്നത്. വീണ്ടും അദ്ദേഹത്തിന് തുടരാന്‍ അവസരം നല്കിയെങ്കിലും സുരേന്ദ്രന് നല്കിയിരിക്കുന്ന അധികാരം ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റിയെഴുതുമെന്ന കാര്യത്തില്‍ സംശയമില്ല.
സുരേന്ദ്രന്‍ ഒഴികെ സംസ്ഥാന സമിതിയില്‍ സമഗ്ര അഴിച്ചു പണിവേണമെന്ന് നിര്‍ദ്ദേശവും കേന്ദ്രത്തില്‍ നിന്ന് വന്നിരിക്കുന്നു.കെ.സുരേന്ദ്രന്‍ പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതിനൊപ്പം സംസ്ഥാന നേതൃനിരയില്‍ അഴിച്ചുപണി നടത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം അനുമതി നല്കിയിരിക്കുന്നത്.. ആരെയൊക്കെ ഭാരവാഹികളാക്കണമെന്ന് സംസ്ഥാന പ്രസിഡന്റിനു തീരുമാനിക്കാം. അടുത്തമാസം നാലിന് സംസ്ഥാന നേതൃയോഗത്തിനുശേഷം പുനഃസംഘടന നടക്കും. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ജനകീയമുഖമുള്ളവര്‍ കുറവാണെന്നു പരാതിയുള്ളതിനാല്‍ ചിലരെ മാറ്റിയേക്കും. 10 വൈസ് പ്രസിഡന്റുമാരുണ്ടെങ്കിലും പലരും സജീവമല്ലെന്ന കാരണത്താല്‍ ചിലരെ മറ്റു ചുമതലയിലേക്കു കൊണ്ടുവരും.
കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്‍ തുടങ്ങി മികവു കാണിച്ച മുന്‍ പ്രസിഡന്റുമാരെയും മുന്‍നിരയിലേക്കു കൊണ്ടുവന്ന് പ്രവര്‍ത്തനപദ്ധതിയുണ്ടാക്കാനാണ് ആലോചന. ബിജെപി ഭരണഘടനാപ്രകാരം ജനറല്‍ സെക്രട്ടറിമാര്‍ നാലില്‍ കൂടാന്‍ പാടില്ല. പുതിയവരെ കൊണ്ടുവരണമെങ്കില്‍ ചിലര്‍ മാറണം. സുരേന്ദ്രന്‍പക്ഷത്തുള്ളവരെ മാറ്റുമ്പോള്‍ പകരം പറ്റിയവരില്ലെന്ന വിലയിരുത്തലുമുണ്ട്. നേതൃതലത്തില്‍ ഗ്രൂപ്പ് തര്‍ക്കം സജീവമാണുതാനും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന്‍ മല്‍സരിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. തിരഞ്ഞെടുപ്പിന്റെയും സംഘടനാ പ്രവര്‍ത്തനത്തിന്റെയും ഏകോപനം നിര്‍വഹിക്കണം. കെ.സുരേന്ദ്രന്‍ മ്ത്സരിക്കണ്ടെന്ന് നിഥിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചതായാണ് അറിവ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 2 മണ്ഡലങ്ങളില്‍ പ്രസിഡന്റ് മല്‍സരിക്കാനിറങ്ങിയപ്പോള്‍ ഏകോപനം സംഘടനാ സെക്രട്ടറിമാര്‍ക്കായിരുന്നു. മൂന്നു മണ്ഡലത്തില്‍ പത്രിക തള്ളിപ്പോയതും കൊടകരയിലെ തിരഞ്ഞെടുപ്പ് ഫണ്ട് വിവാദവുമൊക്കെ പിന്നീട് വിമര്‍ശനകാരണമായി. പ്രസിഡണ്ട് ഹെലികോപ്ടറില്‍ കറങ്ങി നടന്നുവെന്ന പേര് ദോഷം മാറിയിട്ടില്ല. അതുമല്ല തിരഞ്ഞെടുപ്പിന് വന്ന ഫണ്ട് പ്രസിഡന്റ് സ്വന്തം കീശയിലാക്കിയെന്നതും കള്ളപണം ഒഴുക്കിയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നുമുള്ള ആരോപണങ്ങള്‍ നിലനില്ക്കുകയാണ്.
തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര, പത്തനംതിട്ട, ആറ്റിങ്ങല്‍, പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. തൃശൂരും തിരുവനന്തപുരത്തും ജയസാധ്യതയുള്ളതായും പാര്‍ട്ടി കണക്കുകൂട്ടുന്നു.എന്നാല്‍ ബിജെപിയില്‍ നേതൃമാറ്റത്തേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് സംസ്ഥാന ഭാരവിഹികളെ നിശ്ചയിക്കാനുള്ള അവകാശം കെ.സുരേന്ദ്രന് നല്കിയത് എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കാരണം സുരേന്ദ്രന്റെ നേതൃത്വം അംഗീകരിക്കാതെ മാറിനില്ക്കുന്ന സംസ്ഥാന നേതാക്കള്‍ പ്രവര്‍ത്തനങ്ങളിലൊന്നും എത്താറില്ല. പ്രവര്‍ത്തന മികവ് പുലര്‍ത്താത്തവരെ മാറ്റി പകരം ആളെ കണ്ടെത്തെണമെന്ന് പറയുമ്പോള്‍ സുരേന്ദ്രനോട് എതിര്‍ത്ത് നില്ക്കുന്ന മിക്ക കക്ഷികളും ഭാരവിഹിത്വത്തില്‍ നിന്നും പുറത്താകും. സുരേന്ദ്രനെതിരെ ശ്ക്തമായ വാദിക്കുന്ന സന്ദീപ് ജി വാര്യരെ പോലുള്ളവര്‍ക്കെതിരെ പാര്‍ട്ടി എടുത്ത നടപടികള്‍ ഇനിയും എങ്ങുമെത്തിയിട്ടില്ല.
വി.മുരളീധരന്‍, പി.ശ്രീധരന്‍പിള്ള, പി.കെ.കൃഷ്ണദാസ് തുടങ്ങിയ നേതാക്കളെല്ലാം അവര്‍ക്ക് വേണ്ടപ്പെട്ടവരെ വിവധ സ്ഥാനങ്ങളിലേയ്ക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. കെ.വി.ആനന്ദബോസിന് കേന്ദ്രം ഗവര്‍ണര്‍ പദവി നല്കിയതും കേരളത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി പെട്ടെന്ന് ഒത്തു തീര്‍പ്പുണ്ടാക്കിയതൊന്നും കേരള ഘടകം അറിഞ്ഞില്ലെന്ന പരാതികളും നിലനില്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭാരവാഹിക പട്ടിക തയ്യാറക്കല്‍ എളുപ്പമാകില്ല. എന്നുമാത്രമല്ല ലോക് സഭ തിരഞ്ഞെടുപ്പ് സമയത്ത് വലിയ തോതില്‍ കൊഴിഞ്ഞു പോക്കുണ്ടാവുകയും ചെയ്യുമെന്നും ഭയക്കുന്നു. അത് കോണ്‍ഗ്രസിലേയ്ക്കാണെങ്കില്‍ ദേശീയ തലത്തില്‍ വലിയ പ്രാധാന്യം നേടുകയും ചെയ്യും. അതു കൊണ്ട് സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കാനുള്ള അധികാരം കിട്ടിയെങ്കിലും കെ.സുരേന്ദ്രന് ആജ്ഞാനുവര്‍ത്തികളെ തിരുകി കയറ്റാന്‍ പറ്റില്ലെന്ന് സാരം.
https://www.facebook.com/Malayalivartha























