രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകം: പ്രതികൾക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം കേസിന്‍റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ പൊലീസിനെ വിന്യസിക്കണമെന്നും സർക്കാരിന് നിർദേശം ലഭിച്ചിരുന്നു.
മാത്രമല്ല പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും ഉത്തരവിൽ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























