ചാന്‍സലര്‍ പദവി എടുത്തുമാറ്റാനുള്ള നീക്കം സര്‍ക്കാര്‍ സജീവമാക്കുകയും വി.സി നിയമനത്തില്‍ ഗവര്‍ണറെ നോക്കുകുത്തിയാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് നേരത്തെ സ്വതന്ത്ര്യ ദിന സത്കാരം റദ്ദാക്കിയത്. അതുപോലെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളില്‍ നിന്നും ഗവര്‍ണറെ മാറ്റി നിറുത്തിയിരുന്നു. തിരുവന്തപുരത്ത് ഓണാഘോഷം നടക്കുമ്പോള്‍ ഗവര്‍ണര്‍ അട്ടപ്പാടിയിലെ ആദിവാസികളോടൊപ്പം ഓണം ആഘോഷിച്ച് ശ്രദ്ധേയനായതും കേരളം കണ്ടതാണ്.

സജി ചെറിയാന്‍ രാജ് ഭവനിലെ സത്യപ്രതിജ്ഞാ ചടങ്ങ് കേരളത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ മഞ്ഞുരുക്കലിന് വേദിയായി മാറി. എന്നാല്‍ സര്‍ക്കാരിനാകട്ടെ പതിഞ്ച് ലക്ഷം നഷ്ടപ്പെടുത്തിയെന്ന ജാള്യതയില്ലാതെ ഗവര്‍ണറുടെ വിരുന്നില്‍ പങ്കെടുക്കാം.സര്‍ക്കാരുമായുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിനു ശേഷം, നിയമസഭയില്‍ നയപ്രഖ്യാപനത്തിന് സര്‍ക്കാര്‍ ക്ഷണിച്ചതോടെ ഉടലെടുത്ത അനുനയത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ സത്കാരം നടത്താന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷണക്കത്ത് അയച്ചു.
രാജ്ഭവന്‍ മുറ്റത്ത് പന്തലിട്ടാവും സത്കാരം. സത്കാരത്തിന് സര്‍ക്കാര്‍ 15ലക്ഷം രൂപ അനുവദിച്ചു കൊടുത്തു. ജനുവരി 23നാണ് നയപ്രഖ്യാപനം. നേരത്തെ ക്രിസ്മസ് ആഘോഷത്തിന് ഗവര്‍ണര്‍ ക്ഷണിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ എത്തിയിരുന്നില്ല. എന്നിട്ടും ഗവര്‍ണര്‍ പൗരപ്രമുഖരേയും മതമേലധ്യക്ഷന്‍മാരെയും ക്ഷണിച്ച് വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷം നടത്തി. മറിച്ച് സര്‍ക്കാരിന്റെ ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഗവര്‍ണറേയും ക്ഷണിച്ചില്ല.
ചാന്‍സലര്‍ പദവി എടുത്തുമാറ്റാനുള്ള നീക്കം സര്‍ക്കാര്‍ സജീവമാക്കുകയും വി.സി നിയമനത്തില്‍ ഗവര്‍ണറെ നോക്കുകുത്തിയാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് നേരത്തെ സ്വതന്ത്ര്യ ദിന സത്കാരം റദ്ദാക്കിയത്. അതുപോലെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളില്‍ നിന്നും ഗവര്‍ണറെ മാറ്റി നിറുത്തിയിരുന്നു. തിരുവന്തപുരത്ത് ഓണാഘോഷം നടക്കുമ്പോള്‍ ഗവര്‍ണര്‍ അട്ടപ്പാടിയിലെ ആദിവാസികളോടൊപ്പം ഓണം ആഘോഷിച്ച് ശ്രദ്ധേയനായതും കേരളം കണ്ടതാണ്.
ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ കഴിഞ്ഞ ഡിസംബറിലെ നിയമസഭാ സമ്മേളനം നീട്ടാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നുവച്ച് ഗവര്‍ണറെ ക്ഷണിക്കുകയായിരുന്നു.ഇതിനിടയില്‍ സജി ചെറിയാന്റെ മന്ത്രി സഭാപ്രവേശനം ഗവര്‍ണര്‍ അവസാന നിമിഷം വരെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിറുത്തി. സര്‍ക്കാരിന്റെ അവസ്ഥ കണ്ട് ഇടനിലക്കാര്‍ ഇടപെട്ടാണ് ഒടുവില്‍ സജി ചെറിയാന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ടായത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ സംസാരിക്കുകയും ചെയ്തു. ഗവര്‍ണര്‍ കാശ്മീരില്‍ നിന്നു കൊണ്ടു വന്ന മധുരപലഹാരങ്ങള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് പ്രത്യേക ദൂതന്‍ വഴി കൊടുത്തു വിടുകയും ചെയ്തതോടെ സര്‍ക്കാര്‍ നയപ്രഖ്യാപനം ഗവര്‍ണര്‍ നടത്തണമെന്ന തീരുമാനമെടുത്തു.
ഗവര്‍ണറെ പ്രകോപിപ്പിക്കാതെ നയപ്രഖ്യാപനമൊരുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റിലെടുത്ത തീരുമാനവും ശ്രദ്ധേയമാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ 23നു നിയമസഭയില്‍ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ അത്യാവശ്യത്തിനുമാത്രമേ കേന്ദ്രവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പടുള്ളൂ എന്ന നിബന്ധനയില്‍ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്കി.തമിഴ്നാട്ടിലെപ്പോലെ ഗവര്‍ണറുമായി ഏറ്റുമുട്ടലിനു പോകേണ്ടതില്ലെന്ന് തമാശരൂപേണയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ പറഞ്ഞതായാണ് വിവരം. ഗവര്‍ണറെ പ്രകോപിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ടായി. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങള്‍ പ്രസംഗത്തിലുണ്ടാകും.
റിപ്പബ്ലിക് ദിന സത്കാരത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ പതിനഞ്ച് ല്കഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ തുക അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ എതിര്‍ അഭിപ്രായമുണ്ടായില്ല. അതുപോലെ സത്കാരത്തില്‍ പങ്കെടുക്കുന്ന കാര്യത്തിലും. എങ്ങനെയെങ്കിലും സര്‍ക്കാരിന് ഗവര്‍ണറുമായിട്ടുള്ള പോര് അവസാനിപ്പിച്ചാല്‍ മതിയെന്ന അവസ്ഥയിലെത്തിക്കാന്‍ കഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്റെ നയതന്ത്ര മകിവാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം, പെന്‍ഷന്‍ , സര്‍വ്വകലാശാല നിയമനങ്ങള്‍ എന്നിവയെല്ലാം പൊതുമധ്യത്തില്‍ വലിയ ചര്‍ച്ചയാക്കാനും അതുവഴി സര്‍ക്കാരിനെതിരെ ജനരോക്ഷം ആളിക്കത്തിക്കാനും ഗവര്‍ണര്‍ക്കായി. ഇനിയും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ വിഴിവിട്ട മറ്റ് വിവരങ്ങളും ഗവര്‍ണര്‍ പുറത്തുവിടുമെന്ന ഭയംവും സര്‍ക്കാരിനെ വേട്ടയാടിയിരുന്നു.
https://www.facebook.com/Malayalivartha























