പുരുഷന്മാർ ലൈംഗിക സംതൃപ്തിയ്ക്ക് വേണ്ടി ചെയ്യുന്ന സ്വയംഭോഗം പോലെ ആർത്തവത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ല; സ്വയംഭോഗം ചെയ്ത പുരുഷനും അവധി അനുവദിക്കുമോ എന്നാണ് ചില വാട്സ് ആപ്പ് യൂണിവേഴ്സിക്കാരുടെ മില്യൻ ഡോളർ ചോദ്യം! ആർത്തവം സുഖമേറിയത് അല്ലന്നും,സ്ത്രീയുടെ ശാരീരിക പ്രക്രിയകളിൽ വ്യതിയാനം ഉണ്ടായാൽ തന്നെ ആർത്തവം ബുദ്ദിമുട്ട് ഏറിയതായി മാറാം; തുറന്നടിച്ച് ജസ്‌ല മാടശേ

പെൺകുട്ടികൾക്ക് ആർത്തവത്തിനും പ്രസവത്തിനും അവധി അനുവദിച്ചു കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ആർത്തവത്തിന് അവധി അനുവദിക്കണമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പെൺകുട്ടികൾക്ക് ആർത്തവത്തിനും പ്രസവത്തിനും അവധി അനുവദിച്ചു കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ആർത്തവത്തിന് അവധി അനുവദിക്കണമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഉത്തരവ് പൂർണ്ണമായും മനസിലാക്കാത്തവരാണ് ഈ ചോദ്യം ഉന്നയിക്കുന്നത്.ആർത്തവം ഡിസ്ക്രിമിനേഷന് കാരണമാകുന്നത് കൊണ്ട് അതിനെ സാധൂകരിക്കുന്നതല്ലേ ഈ അവധി പ്രഖ്യാപനം എന്നും ചിലർ ചോദിച്ചു കണ്ടു.
ആർത്തവത്തിന് മാസമുറ കാലത്ത് എല്ലാ മാസവും നാലഞ്ച് ദിവസവും അവധി എന്നല്ല ഉത്തരവ് പറയുന്നത്. ഒരു സെമസ്റ്ററിൽ അവധി പരിഗണിക്കുന്ന സമയങ്ങളിൽ രണ്ടു ശതമാനം അവധി പെൺകുട്ടികൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ അവധി അനുവദിക്കാം എന്നാണ് ഉത്തരവിൽ പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടങ്കിൽ മാത്രം പരിമിതമായ അവധി എടുക്കാം എന്നു സാരം.
ആർത്തവം എന്നാൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം നിരവധി ശാരീരിക വ്യതിയാനങ്ങളുടേയും കാലമാണ്. ചിലർക്ക് അത് യാതൊരു ബുദ്ദിമുട്ടും ഇല്ലാതെ കഴിഞ്ഞു പോകും.എന്നാൽ ചില അവസരങ്ങളിൽ അത് വലിയ ബുദ്ദിമുട്ടുകൾ ഉണ്ടാക്കും. സ്ഥിരമായി മാസമുറ ബുദ്ദിമുട്ടുകളുമായി കഴിയേണ്ടി വരുന്നവരും ഉണ്ട്.മലമൂത്ര വിസർജനം പോലെയും, പുരുഷന്മാർ ലൈംഗിക സംതൃപ്തിയ്ക്ക് വേണ്ടി ചെയ്യുന്ന സ്വയംഭോഗം പോലെയും ആർത്തവത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ല. സ്വയംഭോഗം ചെയ്ത പുരുഷനും അവധി അനുവദിക്കുമോ എന്നാണ് ചില വാട്സ് ആപ്പ് യൂണിവേഴ്സിക്കാരുടെ മില്യൻ ഡോളർ ചോദ്യം!
ആർത്തവം സുഖമേറിയത് അല്ലന്നും,സ്ത്രീയുടെ ശാരീരിക പ്രക്രിയകളിൽ വ്യതിയാനം ഉണ്ടായാൽ തന്നെ ആർത്തവം ബുദ്ദിമുട്ട് ഏറിയതായി മാറാം എന്നുമാണ് ആദ്യം മനസിലാക്കേണ്ടത്. ഉന്നത വിദ്യാഭ്യാസ വിദ്യാർഥിയ്ക്ക് ഇൻ്റേണൽ മാർക്ക് ലഭിക്കാൻ ഹാജർ വളരെ പ്രധാനമാണ്. എഴുപത് ശതമാനം ഹാജർ ഇല്ലങ്കിൽ എത്ര മിടുക്കിയായ വിദ്യാർഥിക്കും പരീക്ഷ എഴുതാൻ ഡോക്ടർ സർട്ടിഫിക്കറ്റും, പിഴയും ഒടുക്കണം. അങ്ങനെ ഒരു നിയമം ഉള്ളപ്പോഴാണ് തൻ്റെ ശാരീരിക പ്രത്യേകതയുടെ പേരിൽ ഉണ്ടാകുന്ന മാസമുറ ബുദ്ദിമുട്ടിന് രണ്ട് ശതമാനം അവധി നൽകുക എന്ന ഉത്തരവിൻ്റെ പ്രസക്തി ഉള്ളത്. അത് ആർത്തവ വിരുദ്ധ നാമജപക്കാരുടെ നിലപാടുമായി
ആരു ചേർത്തുവച്ചാലും വിയോജിക്കാനേ കഴിയൂ. നാളിതുവരെ പ്രസവ അവധിയും ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിരുന്നില്ല. പഠിക്കുമ്പോൾ ഗർഭം ധരിക്കേണ്ടി വന്നാൽ സെംഔട്ട് ആകുകയാണ് പതിവ്. ഉത്തരവിലൂടെ രണ്ടു മാസത്തെ പ്രസവാവധിയും അമ്മമാരായ വിദ്യാർഥികൾക്കും ലഭിക്കുന്നു. ഈ ആനുകൂല്യം ചർച്ച ചെയ്യപ്പെടുന്നില്ല എന്നതിൽ നിന്നു തന്നെ ആർത്തവമാണ് ഈ സമൂഹത്തിൻ്റെ വിഷയമെന്നും, യാഥാസ്ഥിതിക സമൂഹത്തിൻ്റെ സ്ത്രീവിരുദ്ധ കാഴ്ച്ചപ്പാടാണ് ഈ വിവാദത്തിൽ നിഴലിക്കുന്നതെന്നും വ്യക്തം. പുരോഗമന വാദവും സ്ത്രീപക്ഷവും പറയുന്നവർ പോലും ഈ യാഥാസ്ഥിതികവാദത്തിൽ വീണുപോകുന്നതിലാണ് അതിലേറെ അദ്ഭുതം.
https://www.facebook.com/Malayalivartha























