മലക്കപ്പാറയിൽ തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു : കാട്ടാന മടങ്ങിയത് വീടിനകത്ത് സൂക്ഷിച്ച വെള്ളം കുടിച്ച ശേഷം

തൃശൂരിൽ തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു. മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീടാണ് കാട്ടാന തകര്‍ത്തത്. മാത്രമല്ല ആക്രമണത്തില്‍ വീടിന്റെ പുറകുവശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. വീട് തകർത്ത കാട്ടാന വീടിനകത്ത് സൂക്ഷിച്ച വെള്ളം കുടിച്ച ശേഷമാണ് മടങ്ങിയത്. എന്നാൽ സന്ധ്യക്ക് പ്രദേശവാസികള്‍ ഓടിച്ചുവിട്ട കാട്ടാന രാത്രിയില്‍ വീണ്ടുമെത്തുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതേസമയം പ്രദേശത്ത് നാളുകളായി കാട്ടാന ഭീഷണി തുടരുകയാണ്. കാട്ടാന ശല്യം തടയാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് പ്രദേശിവാസികൾ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha























