പതിനൊന്ന്കാരിയോട് ലൈംഗികാതിക്രമം : 57കാരന് ഏഴുവർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

ആലപ്പുഴയിൽ 11കാരിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 11കാരിയോട് ലൈംഗികാതിക്രമം കാണിച്ച 57കാരന് ഏഴുവർഷം കഠിനതടവും പിഴയുമാണ് കോടതി വിധിച്ചത്. സംഭവത്തിൽ തണ്ണീർമുക്കം കിഴക്കേമുറി വീട്ടിൽ ടി.കെ. അനുവിനെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ ആലപ്പുഴ സ്പെഷൽ കോടതി ജഡ്ജ് ആഷ് കെ.ബാൽ ആണ് ശിക്ഷ വിധിച്ചത്.
2018-ലാണ് കേസിനാസ്പദമായ സംഭവം. ഇതോടെ ലൈംഗികാതിക്രമം കാട്ടിയതിന് അഞ്ചുവർഷം തടവും 50,000 രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
മാത്രമല്ല പിഴ തുകയിൽ 50,000 രൂപ കുട്ടിക്ക് നൽകാനും ഉത്തരവിൽ പറയുന്നു. പിഴയൊടുക്കാത്തപക്ഷം ഒമ്പത് മാസം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു. 2018-ൽ മുഹമ്മ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.
https://www.facebook.com/Malayalivartha























