ഇന്ന് നാലു ജില്ലകളില്‍ മഴ.... ഇന്നലെ കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വ്യാപകമായ ചെറിയ തോതിലും ചിലയിടങ്ങളില്‍ കനത്ത മഴ പെയ്തു

ഇന്നലെ കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ വ്യാപകമായി ചെറിയ തോതിലും ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്തമഴയും ലഭിച്ചു. തലസ്ഥാനത്ത് ഒന്നരമണിക്കൂര്‍ നല്ല മഴ പെയ്തു. ഇന്ന് ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളില്‍ ഇടിമിന്നലോടെയുള്ള ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലും ശ്രീലങ്കയോട് ചേര്‍ന്നുള്ള തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും കടലില്‍ 55കിലോമീറ്റര്‍ വരെ വേഗതയില്‍ നാളെ കാറ്റടിച്ചേക്കാം. ഈ മേഖലകളില്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചിരിക്കുകയാണ്. പകല്‍ സമയത്ത് വെളിയില്‍ ഇറങ്ങിയാല്‍ വിയര്‍ത്ത് കുളിക്കും. ഇപ്പോഴിതാ ആശ്വാസമായി മഴയെത്തുന്നു. സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയെത്താന്‍ കാരണമാകും. നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു.ഇക്കുറി തെക്കന്‍ കേരളത്തിനാണ് കൂടുതല്‍ മഴ സാധ്യത.
ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും കിട്ടിയേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇതിന് ഒപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.
https://www.facebook.com/Malayalivartha