2008 ല്‍ നടന്ന മ്യൂസിയം വധശ്രമക്കേസ് ... ഗുണ്ടുകാട് സാബുവിനെതിരെ വിചാരണ തുടങ്ങി , നിലവില്‍ മൂന്നു കേസുകളിലാണ് സാബു വിചാരണ നേരിടുന്നത്

2008 ല്‍ നടന്ന സിറ്റി മ്യൂസിയം വധശ്രമക്കേസില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗുണ്ടുകാട് സാബുവിനെതിരെ വിചാരണ തുടങ്ങി. തിരുവനന്തപുരം രണ്ടാം അഡീ. സബ് കോടതിയായ അസി. സെഷന്‍സ് കോടതിയിലാണ് വിചാരണ പുനരാരംഭിച്ചത്.
മൂന്നു മുതല്‍ 13 വരെ സാക്ഷികളെ 3 ദിവസങ്ങളിലായി വിസ്തരിക്കുന്നതിനായി വിചാരണ തീയതി 31 ന് ഷെഡ്യൂള്‍ ചെയ്യുന്നതാണ്. കഴിഞ്ഞ വിചാരണ തിയതി കോടതി അവധിയായതിനാലാണ് വിചാരണ തീയതി പുനഃക്രമീകരിക്കുന്നത്. രണ്ട് സാക്ഷികളെ ഇതിനോടകം വിസ്തരിച്ചു.
2008ലാണ് സംഭവം നടന്നത്. മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ ആയുധമുപയോഗിച്ച് വധിക്കാന്‍ ശ്രമിക്കുകയും അസ്ഥികള്‍ക്ക് പൊട്ടല്‍ സംഭവിപ്പിച്ച് കഠിന ദേഹോപദ്രവം ഏല്‍പ്പിക്കുകയും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. നിലവില്‍ മൂന്നു കേസുകളിലാണ് സാബു വിചാരണ നേരിടുന്നത്.
https://www.facebook.com/Malayalivartha