കാസർഗോഡ് ഏഴുപേർക്ക് നേരെ തെരുവുനായയുടെ ആക്രമണം, പരിക്കേറ്റവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർഗോഡ് തെരുവുനായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ചെറുവത്തൂർ കാടുവക്കാട്ടെ മാധവിക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന്, അതേ നായ മഞ്ഞത്തൂർ, എരവിൽ, പുത്തിലോട്ട് പ്രദേശത്തെ ആറുപേരെയും കടിച്ചു. ഇവരെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിൽ തെരുവ് നായ നാല് പേരെ ആക്രമിച്ചു. കട്ടപ്പന നിർമ്മലാ സിറ്റി പള്ളിപ്പടി മേഖലയിലാണ് തെരുവ് നായയുടെ ആക്രമണം. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കഴിഞ്ഞ 3 ദിവസത്തിനിടയിൽ ഹൈറേഞ്ചിൽ പത്ത് പേർക്ക് നേരെയാണ് നായയുടെ ആക്രമണം ഉണ്ടായത്.2 സ്ത്രീകൾക്കും 2 പുരുഷൻമാർക്കും കടിയേറ്റു..
പ്രദേശവാസികളായ ചിന്നമ്മ കല്ലുമാലിൽ, മേരി കുന്നേൽ, ബാബു മുതുപ്ലാക്കൽ, സണ്ണി തഴയ്ക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ നാല് പേരും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കഴിഞ്ഞ 3 ദിവസത്തിനിടയിൽ ഹൈറേഞ്ചിൽ പത്ത് പേരെയാണ് തെരുവ് നായ ആക്രമിച്ചത്. കാഞ്ചിയാർ മേഖലയിൽ മാത്രം ആറ് പേരെ നായ ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മലാസിറ്റിയിലും തെരുവ് നായ്ക്കൾ ഭീതി പരത്തുന്നത്.
https://www.facebook.com/Malayalivartha