ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന.... മൂന്ന് സൈനികര്‍ക്ക് പരുക്ക്

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ കുപ്‌വാരയില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
കംകാരി മേഖലയില്‍ നടന്ന ഭീകര വിരുദ്ധ ഓപ്പറേഷനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. കംകാരി മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. വടക്കന്‍ കശ്മീരി ജില്ലയിലെ ത്രെഹ്ഗാം സെക്ടറിലെ കുംകാഡി സൈനിക പോസ്റ്റിന് സമീപം വെടിവയ്പ്പ് നടന്നതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ജൂലൈ 24 ന് കുപ്‌വാരയിലെ ലോലാബ് മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.
ഏറ്റുമുട്ടലില്‍ ഒരു സൈനികനും വീരമൃത്യു വരിച്ചു. 50 ഓളം പാക് ഭീകരര്‍ ജമ്മു കശ്മീരിലെ മലയോര ജില്ലകളുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒളിച്ചിരിക്കുന്നതായാണ് സൂചനകള്‍.
https://www.facebook.com/Malayalivartha

























