പ്രണയം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് യുവാവ്, പിന്നാലെ എത്തിയത് കാമുകന്റെ വിവാഹ വാർത്ത, മനംനൊന്ത് നഴ്സായ കാമുകി അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് ജീവനൊടുക്കി

കാമുകൻ വിവാഹ വാർത്ത പുറത്തുവന്ന പിന്നാലെ നഴ്സായ കാമുകി അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് ജീവനൊടുക്കി. പൂജാ ഗഞ്ചൻ (27) എന്ന യുവതിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കാമുകന്റെ വിവാഹത്തില്‍ മനംനൊന്ത് യുവതി വീട്ടിൽ വച്ച് അമിതമായി അനസ്തേഷ്യ മരുന്ന് കുത്തിവയ്ക്കുകയായിരുന്നുവെന്ന് എയ്‌റോഡ്രോം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വ്യക്തമാക്കി.
യുവതി എഴുതിയ രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. ആശുപത്രിയിലെ സഹപ്രവർത്തകനുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ വേറൊരു സ്ഥാപനത്തിലേക്ക് മാറിയ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും യുവതി ആത്മഹത്യാകുറിപ്പിൽ പറയുന്നു. കുടുംബം മറ്റൊരാളുമായി തന്റെ വിവാഹം നിശ്ചയിച്ചതിനാൽ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് യുവതിയോട് വ്യക്തമാക്കിയിരുന്നതായും അതിന് ശേഷമാണ് മറ്റൊരു വിവാഹം ചെയ്തതെന്നും പോലീസിന് നൽകിയ മൊഴിയിൽ മുൻ കാമുകൻ പറഞ്ഞു.
https://www.facebook.com/Malayalivartha