ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടയില്‍ മലപ്പുറം സ്വദേശിനിയ്ക്ക് യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം... വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടയില്‍ മലപ്പുറം സ്വദേശിനിയ്ക്ക് യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം... വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടയിലാണ് മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് വിമാനത്തിനകത്ത് വെച്ച് മരിച്ചത്. മലപ്പുറം ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50) ആണ് മരിച്ചത്.
കോഴിക്കോടുള്ള സ്വകാര്യ ഉംറ ഗ്രൂപ്പില്‍ കഴിഞ്ഞ ജനുവരി 21 നാണ് ഇവര്‍ ഉംറക്കായി പുറപ്പെട്ടത്. ഉംറ കര്‍മവും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി ഫെബ്രുവരി നാലിന് ശനിയാഴ്ച ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 1.30 ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ മടങ്ങിയതായിരുന്നു.
യാത്രാമധ്യേ ഇവര്‍ക്ക് വിമാനത്തില്‍ നിന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് വിമാനം ഗോവ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയും ഉടനെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും വിമാനത്തിനകത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഗോവ മര്‍ഗാവ് ജില്ല ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം റോഡ് മാര്‍ഗം ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha