ഇന്ധന സെസിലും നികുതി വര്‍ധനകളിലും പ്രതിഷേധിച്ച് നിയമസഭയില്‍ സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ സന്ദര്‍ശിച്ച് സ്പീക്കര്‍

ഇന്ധന സെസിലും നികുതി വര്‍ധനകളിലും പ്രതിഷേധിച്ച് നിയമസഭയില്‍ സമരം നടത്തുന്ന പ്രതിപക്ഷ എംഎല്‍എമാരെ സന്ദര്‍ശിച്ച് സ്പീക്കര്‍ . എംഎല്‍എമാരോട് ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് സ്പീക്കര്‍ മടങ്ങിയത്. കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, സി.ആര്‍.മഹേഷ്, മാത്യു കുഴല്‍നാടന്‍ മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം എന്നിവരാണ് സഭാകവാടത്തില്‍ അനിശ്ചിതകാല സമരം നടത്തുന്നത്. തിങ്കളാഴ്ചയാണ് ഇവര്‍ സത്യാഗ്രഹമാരംഭിച്ചത്.
തറയില്‍ കിടക്ക വിരിച്ചാണ് എംഎല്‍എമാര്‍ അന്തിയുറങ്ങിയത്. സമരം തുടരുന്നതിനാല്‍ സഭാനടപടികളുമായി ഇവര്‍ ഇന്ന് സഹകരിക്കില്ല.
സഭയ്ക്ക് പുറത്തും കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കുന്നു. ഇന്ന് സെക്രട്ടറിയേറ്റിലേക്കും എല്ലാ കളക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. 13ന് ജില്ലാ കേന്ദ്രങ്ങളില്‍ യുഡിഎഫ് രാപ്പകല്‍ സമരം നടത്തുകയും ചെയ്യും
https://www.facebook.com/Malayalivartha