കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം, ഒളിവിലായിരുന്ന പ്രതി പിടിയിൽ

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍ ടി ജീവനക്കാരന്‍ അറസ്റ്റില്‍. തൃശൂരിലാണ് സംഭവം. വടമഐ വീട്ടില്‍ രാജീവനെ പോക്‌സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ ആര്‍ ടി ഓഫീസിലെ ഡ്രൈവറാണ് പിടിയിലായ രാജീവ്. ഒരാഴ്ചയ്ക്ക് മുമ്പ് നന്തിക്കരയിലായിരുന്നു സംഭവം.
പീഡന വിവരം വിദ്യാര്‍ത്ഥിനി വീട്ടില്‍ പറഞ്ഞതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു.കഴിഞ്ഞ ദിവസം ഇയാള്‍ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി അറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുതുക്കാട് എസ്എച്ച്ഒ യുഎച്ച് സുനില്‍ദാസിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha