ഇന്ധനസെസില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുമോ എന്ന് നാളെയറിയാം... ഇന്ധന സെസിനെതിരെ ജനകീയ പ്രതിഷേധമില്ലെന്നും രാഷ്ട്രീയ പ്രതിഷേധം മാത്രമെന്നും എല്‍.ഡി.എഫ് നേതാക്കള്‍

സംസ്ഥാനബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസില്‍ മാറ്റം വരുമെങ്കില്‍ ധനമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിക്കും. ബജറ്റിന് പാസാക്കുന്നതിന് മുന്‍പുള്ള മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി ബജറ്റിലെ ഒഴിവാക്കലുകളും കൂട്ടിചേര്‍ക്കലുകളും പ്രഖ്യാപിക്കുക. ഇന്ധന സെസിനെതിരെ ജനകീയ പ്രതിഷേധമില്ലെന്നും രാഷ്ട്രീയ പ്രതിഷേധം മാത്രമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു.
അതേസമയം ഇന്ധനസെസില്‍ നിന്ന് പിന്നോട്ടില്ലെന്നും അനിവാര്യമാണെന്നുമുള്ള സൂചനയാണ് എല്‍.ഡി.എഫ് നിയസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയത്. വിലക്കയറ്റത്തിന് കാരണമാകുന്ന ഇന്ധനസെസും നികുതികളും സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം തെരുവില്‍ ഉയര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തുമോ എന്ന് നാളെയറിയാം. ചര്‍ച്ച കഴിഞ്ഞ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മറുപടിയില്‍ ബജറ്റില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ വ്യക്തമാകു.
ലീറ്ററിന് രണ്ടു രൂപ ചുമത്തിയ ഇന്ധന സെസ് ഒരു രൂപയെങ്കിലും കുറയ്ക്കണമെന്ന അഭിപ്രായം മുന്നണിയും സിപിഎമ്മിലും ചിലര്‍ക്കുണ്ട്. എന്നാല്‍ ഇന്ധന സെസില്‍ മാറ്റം വരില്ലെന്ന സൂചന നല്‍കിയാണ് എല്‍.ഡി.എഫ് നിയമസഭാ കക്ഷിയോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയത്. ജനങ്ങളെ ബാധിക്കുന്ന സെസ് കുറയ്ക്കുന്ന കാര്യം ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിക്കണ്ടതില്ലേ എന്ന് ചില എം.എല്‍.എമാര്‍ സംശയമുന്നിയിച്ചിരുന്നു.
സെസ് കുറയക്കാന്‍ തീരുാനിച്ചാല്‍ പ്രതിപക്ഷത്തിന്റെ ക്രഡിറ്റില്‍ മാത്രം പോകില്ലേ എന്നതായിരുന്നു സംശയത്തിന് കാരണം. എന്നാല്‍ ബജറ്റിനുള്ളില്‍ നിന്ന് സംസാരിക്കാനായിരുന്നു മുഖ്യമന്ത്രിയുട മറുപടി. സെസ് സംസ്ഥാനത്തിന് അനിവാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയതോടെ അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിേലക്ക് സര്‍ക്കാരും മുന്നണിയും എത്തിയതായാണ് സൂചന.
https://www.facebook.com/Malayalivartha