ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചതിന് പോലും ക്രൂരമായി മർദ്ദിച്ചു: ഭർതൃവീട്ടിലെ സ്ത്രീധന പീഡനം സഹിക്കാനാകാതെ ആത്മഹത്യ ചെയ്ത് യുവതി: ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കേണ്ടിവന്നതിൽ മനംനൊന്ത് യുവതി ആത്മത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം സ്വദേശിയായ രണ്ടത്താണി സ്വദേശി സഫ്‌വാന (23)യാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.
യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് അർഷാദ് അലിയെ അറസ്റ്റ് ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നുവെന്ന് സഫ്‌വാനയുടെ അച്ഛൻ മുജീബ് പറഞ്ഞു.
സഫ്‌വാനയുടെ മരണത്തിന് കാരണം ഭർത്താവും അയാളുടെ അമ്മയുമാണ്. ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രം ഒഴിച്ചെന്ന് പറഞ്ഞു പോലും മകളെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും സഫ്വാനയുടെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha


























