മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; പനിയും ശ്വാസതടസവും ന്യുമോണിയ അണുബാധയും മാറി ആരോഗ്യം വീണ്ടെടുത്തതോടെയാണ് ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോകുന്നത്, എല്ലാ സജ്ജീകരണവും എഐസിസി നിര്‍വഹിക്കുമെന്ന് കെ.സി.വേണുഗോപാല്‍

മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും; നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ പനിയും ശ്വാസതടസവും ന്യുമോണിയ അണുബാധയും മാറി ആരോഗ്യം വീണ്ടെടുത്തതോടെയാണ് വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോകുന്നത്, എല്ലാ സജ്ജീകരണവും എഐസിസി നിര്‍വഹിക്കുമെന്ന് കെ.സി.വേണുഗോപാല്‍
മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി ഇന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ന്യൂമോണിയ ഭേദമായതിനെ തുടര്‍ന്നാണ് ബെംഗളൂരുവിലേക്ക് മാറ്റുന്നത്.
ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായാല്‍ അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി മാറ്റുന്ന കാര്യം നേരത്തെ തീരുമാനിച്ചിരിക്കുകയായിരുന്നു. എഐസിസിയാണ് ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലെത്തിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശാനുസരണം കെ സി വേണുഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഇന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയില്‍ മകനെന്ന നിലയ്ക്ക് തനിക്ക് ഉത്തരവാദിത്തവുമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറയുന്നു.
https://www.facebook.com/Malayalivartha


























