അപകടത്തില്‍പെട്ട് മരിച്ച യുവാവിന്റെ മൃതദേഹം റോഡില്‍ കിടന്നത് 9 മണിക്കൂറോളം..... കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പെട്ട യുവാവിനെ റോഡരികിലേക്ക് മാറ്റിയിട്ട ശേഷം ഡ്രൈവര്‍ കടന്നു കളഞ്ഞു, സിസിടിവി പരിശോധനയില്‍ ഡ്രൈവര്‍ പിടിയില്‍

വെട്ടിക്കവല പച്ചൂര്‍ സ്വദേശി രതീഷാണ് മരിച്ചത്. അപകടത്തിന് പിന്നാലെ രതീഷിനെ റോഡരികിലേക്ക് മാറ്റിയിട്ട ശേഷം ലോറി െ്രെഡവര്‍ കടന്നുകളഞ്ഞു. െ്രെഡവര്‍ തക്കല സ്വദേശി കൃഷ്ണകുമാറിനെ കൊട്ടാരക്കര പൊലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് വാഴവിത്തുമായി എത്തിയ ലോറിയാണ് ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് അപകടമുണ്ടാക്കിയത്.
സദാനന്ദപുരത്തെ കടയില്‍ വാഴവിത്തിറക്കിയ ശേഷം ലോറി മുന്നോട്ടെടുത്തപ്പോള്‍ വഴിയില്‍ കിടക്കുകയായിരുന്ന രതീഷ് ലോറിക്കടിയില്‍പ്പെട്ടു. എന്തോ സംഭവിച്ചെന്ന് മനസിലാക്കിയ ഡ്രൈവര്‍ ലോറിയില്‍ നിന്നിറങ്ങി നോക്കിയപ്പോഴാണ് റോഡില്‍ കിടക്കുന്ന യുവാവിനെ കണ്ടത്. തുടര്‍ന്ന് റോഡരികിലേക്ക് മാറ്റി കിടത്തിയ ശേഷം െ്രെഡവര്‍ സ്ഥലത്തുനിന്ന് ലോറിയുമായി കടന്നുകളയുകയായിരുന്നു.
അതേസമയം തിരക്കേറിയ റോഡില്‍ ആരും മൃതദേഹം കണ്ടില്ല. ഇന്ന് രാവിലെ സ്ഥലത്തെത്തിയവര്‍ പൊലീസിനെ വിവരം അറിയിച്ചു. സിസിടിവി പരിശോധിച്ചപ്പോളാണ് സംഭവത്തെക്കുറിച്ച് വ്യക്തതയുണ്ടായത്. അപകടമുണ്ടാക്കിയ ലോറി പുത്തൂരില്‍ നിന്നാണ് പിടിച്ചെടുത്തത്.
"
https://www.facebook.com/Malayalivartha