രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ സംഘമെത്തി... വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്നര കിലോ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി....

രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ സംഘമെത്തി... വിമാനത്തിന്റെ ശുചിമുറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മൂന്നര കിലോ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി.... ഹൈദരാബാദിലേക്ക് യാത്ര ചെയ്യാനെത്തിയവര്‍ ഡി.ആര്‍.ഐയുടെ നിരീക്ഷണത്തിലാണ്
മാലദ്വീപില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍നിന്നാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) സ്വര്‍ണം പിടികൂടിയത്.
മസ്‌കത്തില്‍നിന്ന് മാലി വഴി കൊച്ചിയിലെത്തിയ വിമാനം പിന്നീട് ഹൈദരാബാദിലേക്ക് പോകേണ്ടതായിരുന്നു. മസ്‌കത്തില്‍നിന്ന് എത്തിയ ആരെങ്കിലുമാകാം സ്വര്‍ണം കൊണ്ടുവന്നതെന്ന് സംശയിക്കുന്നു. ഇത് ശുചിമുറിയില്‍ ഒളിപ്പിച്ചത് കൊച്ചിയില്‍ നിന്ന് കയറിയ ആരെങ്കിലും വഴി ഹൈദരാബാദില്‍ ഇറക്കാനായിരുന്നിരിക്കാമെന്നാണ് സംശയം.
https://www.facebook.com/Malayalivartha


























