ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും.... രാത്രി എട്ട് മണിയ്ക്ക് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിക്കും

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാത്രി എട്ട് മണിയ്ക്ക് കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ നേതാക്കളും പ്രവര്‍ത്തകരും സ്വീകരിക്കും.
തുടര്‍ന്ന് മണ്ഡല സന്ദര്‍ശനത്തിനായി വയനാട്ടിലേക്ക് തിരിക്കുകയും ചെയ്യും. തിങ്കളാഴ്ച രാവിലെ മുണ്ടേരി മണിയങ്കോട് കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീട്ടില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിനെത്തും. 10ന് കളക്ടറേറ്റില്‍ നടക്കുന്ന വിവിധ യോഗങ്ങളിലും പങ്കെടുക്കും.
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ പുതുശ്ശേരി തോമസിന്റെ വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. വൈകുന്നേരം മീനങ്ങാടിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും. കോണ്‍ഗ്രസിന്റെ 'കൈത്താങ്ങ് ' പദ്ധതി പ്രകാരം നിര്‍മിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും ചടങ്ങില്‍ രാഹുല്‍ ഗാന്ധി നിര്‍വഹിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























