സംസ്ഥാനത്ത് സ്‌കൂളില്‍ ചേരാനുള്ള പ്രായം അഞ്ചുവയസ്സാണെന്ന് മന്ത്രി ...കേന്ദ്ര നിര്‍ദേശം പാടെ തള്ളിക്കളയുന്നില്ല... കേന്ദ്രനിര്‍ദേശത്തില്‍ വിശദമായ പഠനം വേണ്ടിവരുമെന്നും മന്ത്രി

സംസ്ഥാനത്ത് സ്‌കൂളില്‍ ചേരാനുള്ള പ്രായം അഞ്ചുവയസ്സാണെന്ന് മന്ത്രി ...കേന്ദ്ര നിര്‍ദേശം പാടെ തള്ളിക്കളയുന്നില്ല... കേന്ദ്രനിര്‍ദേശത്തില്‍ വിശദമായ പഠനം വേണ്ടിവരുമെന്നും മന്ത്രി.
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സ് തികയണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കേന്ദ്ര നിര്‍ദേശം പാടെ തള്ളിക്കളയുന്നില്ല. കേരളത്തില്‍ നിലവില്‍ അഞ്ചുവയസ്സിലാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ല. കേരളത്തിലെ അവസ്ഥ വെച്ച് കേന്ദ്രസര്‍ക്കാറിന് തീരുമാനമെടുക്കാനാവില്ല. ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടണം.
വിദഗ്ധരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തണം. കേന്ദ്ര നിര്‍ദേശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ആറുവയസില്‍ പഠനം തുടങ്ങിയാല്‍ കുറച്ചുകൂടെ പക്വത ഉണ്ടാകുമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
എന്നാല്‍ കേരളത്തില്‍ രണ്ടാം ക്ലാസുമുതല്‍ തന്നെ കുട്ടികള്‍ വളരെ നന്നായി ഇംഗ്ലീഷും മറ്റ് ഭാഷകളും സംസാരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനായി സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദേശം. കേരളമടക്കം പല സംസ്ഥാനങ്ങളും നിര്‍ദേശം നടപ്പാക്കാത്ത പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നിര്‍ദേശം നല്‍കിയത്. കേരളത്തില്‍ കേന്ദ്രീയ വിദ്യാലായങ്ങള്‍ മാത്രമാണ് ആറ് വയസ്സ് നിര്‍ദേശം നടപ്പാക്കിയത്.
അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പല സ്‌കൂളുകളിലും ആരംഭിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആറ് വയസ്സ് മാനദണ്ഡം കര്‍ശനമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
"
https://www.facebook.com/Malayalivartha
























