യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ല; കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം ധനകാര്യവകുപ്പിന് കത്തയച്ചു; കത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 26 ലക്ഷം രൂപ വേണമെന്ന്

ചിന്ത വിവാദങ്ങൾ അവസാനിക്കുന്നില്ല . ശമ്പള വിവാദത്തിനും വാഴക്കുല വിവാദത്തിനും പിന്നാലെ ഇപ്പോൾ ഇതാ യുവജന കമ്മീഷൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്.യുവജന കമ്മിഷൻ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലെന്ന് ചൂണ്ടിക്കാണിച്ച് കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം ധനകാര്യവകുപ്പിന് കത്തയക്കുകയും ചെയ്തു. കത്തിലൂടെ സർക്കാരിനോട് 26 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
ചിന്തയുടെ ശമ്പള കുടിശിക അടക്കമുള്ള പണമായിരുന്നു ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ 18 ലക്ഷം രൂപ മാത്രമായിരുന്നു അനുവദിച്ച് കൊടുത്തത്. യുവജന കമ്മിഷന് കഴിഞ്ഞ ബഡ്ജറ്റിൽ 76.06 ലക്ഷം രൂപ അനുവദിച്ച് കൊടുത്തിരുന്നു. ഈ പണം ഒട്ടും തികയാതെ വന്നപ്പോൾ ഡിസംബറിൽ 9 ലക്ഷം വീണ്ടും അനുവദിക്കുകയും ചെയ്‌തു . ഇതിനെല്ലാം പുറമെ 18 ലക്ഷം വീണ്ടും അനുവക്കുകയും ചെയ്തു. സംസ്ഥാനം ഇതുവരെ കാണാത്ത തരത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
അപ്പോഴാണ് യുവജന കമ്മിഷൻ ഇത്തരത്തിൽ ഒരു നീക്ക നടത്തുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിൽ ചിന്ത ശമ്പള കുടിശിക ആവശ്യപ്പെട്ട വിവാദമവസാനിക്കുന്നതിന് മുന്നെയാണ് ഈ വിവാദം കൂടെ ഉടലെടുക്കുന്നത്. കുടിശിക ആവശ്യപ്പെട്ട് ചിന്ത അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. വിഷയം ചർച്ചയാപ്പോൾ താൻ കത്തയിച്ചിട്ടില്ല അങ്ങനെയൊരു കത്തുണ്ടെങ്കിൽ അത് പുറത്തുവിടാനും ചിന്ത വെല്ലുവിളിച്ചിരുന്നു .
അത്രയും വലിയ തുക കിട്ടിയാൽ താൻ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുമെന്നും ചിന്ത തുറന്നടിച്ചിരുന്നു. പക്ഷേ കത്ത് പുറത്തുവന്നതോടെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ ചിന്ത തയ്യാറായില്ല എന്നതും ശ്രദ്ദേയമായ കാര്യമാണ്. കുടിശിക ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ചിന്ത കത്ത് കൊടുത്തിരുന്നു . 2022 ഓഗസ്റ്റ് 22ന് ഈ കത്ത് എം ശിവശങ്കർ തുടർ നടപടിക്കായി അയക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha
























