Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

സംസ്ഥാനങ്ങളെ ഒന്നോ അതിലേറെയോ കേന്ദ്രഭരണപ്രദേശമാക്കാന്‍ നിയമമുണ്ടാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന സുപ്രീംകോടതി വിധിച്ചതോടെ സി.പി.എം നേതാക്കള്‍ അങ്കലാപ്പില്‍.... ജനങ്ങളെ ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും സംരക്ഷിക്കുന്ന പാര്‍ട്ടിക്കോട്ടകള്‍ തകരുമോ എന്ന് ആശങ്കയാണ് ഇവര്‍ക്കുള്ളത്....വിധി ആപല്‍ക്കരമാണെന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രസ്താവനയില്‍ നിന്ന് ഇത് വ്യക്തമാണ്...

23 FEBRUARY 2023 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

സംസ്ഥാനങ്ങളെ ഒന്നോ അതിലേറെയോ കേന്ദ്രഭരണപ്രദേശമാക്കാന്‍ നിയമമുണ്ടാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന സുപ്രീംകോടതി വിധിച്ചതോടെ സി.പി.എം നേതാക്കള്‍ അങ്കലാപ്പില്‍. ജനങ്ങളെ ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും സംരക്ഷിക്കുന്ന പാര്‍ട്ടിക്കോട്ടകള്‍ തകരുമോ എന്ന് ആശങ്കയാണ് ഇവര്‍ക്കുള്ളത്. വിധി ആപല്‍ക്കരമാണെന്ന സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രസ്താവനയില്‍ നിന്ന് ഇത് വ്യക്തമാണ്. കണ്ണൂര്‍ അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ സി.പി.എം പാര്‍ട്ടിഗ്രാമങ്ങളുണ്ട്. അവിടങ്ങളില്‍ മറ്റ് പാര്‍ട്ടിക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പാര്‍ട്ടിയോട് അഭിപ്രായവ്യത്യാസമുണ്ടായിരുന്ന ഒരാള്‍ മരിച്ചപ്പോള്‍ ആ വീട്ടിലേക്കുള്ള വൈദ്യുതി പോലും കട്ട് ചെയ്തവരാണ് കണ്ണൂരിലെ സി.പി.എമ്മുകാര്‍. നേതാക്കളെ ഭയന്ന് തൊട്ടടുത്തുള്ള വീട്ടുകാര്‍ പോലും അവിടേക്ക് പോയില്ല. അവസാനം ഈ വിവരം അറിഞ്ഞ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ കുറേ പ്രവര്‍ത്തകരുമായി ചെന്നാണ് ചടങ്ങുകള്‍ നടത്തിച്ചത്. ഇക്കാര്യം സുധാകരന്‍ തന്നെ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി മനുഷ്യത്വരഹിതമായ സംഭവങ്ങളാണ് പാര്‍ട്ടിക്കോട്ടകളില്‍ അരങ്ങേറുന്നത്. ആന്തൂരില്‍ ഓഡിറ്റോറിയം തുടങ്ങിയ പ്രവാസിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നതാണ് കണ്ണൂരില്‍ അവസാനം നടന്ന മനുഷ്യത്വരഹിതമായ സംഭവം. ആത്മഹത്യ ചെയ്ത പ്രവാസി ഇടതുപക്ഷക്കാരനും പി.ജയരാജന്റെ അടുപ്പക്കാരനുമായിരുന്നു.


ജമ്മുകാശ്മീരിലെ മണ്ഡലപുനര്‍നിര്‍ണയത്തിനെതിരെ നല്‍കിയ ഹര്‍ജിയുടെ വിധിയിലാണ് ജസ്റ്റിസ് എസ്.കെ കൗള്‍ പാര്‍ലമെന്റിന്റെ അധികാരം വ്യക്തമാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇത്. ഇതോടെ മാഹിക്ക് പുറമേ കേരളത്തിലെ ചില പ്രദേശങ്ങള്‍ കൂടി കേന്ദ്രഭരണപ്രദേശമാകുമോ എന്ന് ഇടത് മുന്നണി, പ്രത്യേകിച്ച് സി.പി.എം ഭയക്കുന്നു. കോടതിവിധികളെ തരാതരം പോലെ സ്വാഗതം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ ഉറഞ്ഞുതുള്ളിയ നേതാക്കള്‍ ശബരിമല വിധി തിടുക്കപ്പെട്ട് നടപ്പാക്കാനൊരുങ്ങി. ഇതില്‍ നിന്ന് ഹൈന്ദവവിശ്വാസികള്‍ക്ക് ഇവര്‍ എതിരാണെന്ന് വ്യക്തമാണ്. ദൈവവിശ്വാസം ഇല്ലെന്ന് പറയുന്ന സി.പി.എമ്മും അവരുടെ യുവജനസംഘടനകളിലെ നേതാക്കളും ക്ഷേത്രഭരണം പിടിച്ചെടുക്കാനും ബരണസമിതിയില്‍ കയറിക്കൂടാനും എന്ത് കളിയും കളിക്കും. അതിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി കണക്കിന് കൊടുത്തു.

ഭരണഘടനയിലെ മൂന്ന്, നാല്, 239-എ വകുപ്പുകള്‍ അനുസരിച്ച് സംസ്ഥാനങ്ങളെ കേന്ദ്രഭരണപ്രദേശമാക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. നാടൊട്ടുക്ക് ഭരണഘടനാ സംരക്ഷണദിനം സംഘടിപ്പിക്കുന്ന സി.പി.എം എന്തിനാണ് ഈ വിധിയെ എതിര്‍ക്കുന്നത് അവരുടെ ഇരുമ്പമറ തകരുമെന്നുള്ളത് കൊണ്ടാണ്. ഇവിടെയും അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രമാണ് ഭരണഘടനയോടുള്ള കൂറ് ഉയര്‍ത്തിപ്പിടിക്കുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ബി.ജെ.പി ഗവണ്‍മെന്റിന് കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാനുള്ള നിയമനിര്‍മാണം നടത്താന്‍ വലിയ പ്രയാസമുണ്ടാകില്ല. ഭരണഘടനയുടെ മൂന്നാം അനുച്ഛേദം അനുസരിച്ച് പുതിയ സംസ്ഥാനങ്ങള്‍ രൂപവത്കരിക്കുക, ഭൂപ്രദേശങ്ങള്‍, അതിര്‍ത്തികള്‍, പേരുകള്‍ എന്നിവയില്‍ മാറ്റംവരുത്തുക ഇക്കാര്യങ്ങള്‍ പാര്‍ലമെന്റിന് ചെയ്യാം. മൂന്നാം അനുച്ഛേദത്തിലെ 'ഐ' വകുപ്പില്‍ സംസ്ഥാനത്തിന്റെ സ്ഥാനത്ത് കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെടുന്നു. അതുകൊണ്ട് പുതിയ സംസ്ഥാനം രൂപീകരിക്കാനോ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനോ ഉള്ള പ്രദേശങ്ങളില്‍ കേന്ദ്രഭരണപ്രദേശവും ഉള്‍പ്പെടുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്തിനും ഏതിനും കേന്ദ്രസര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനും പ്രധാനപ്രതിപക്ഷ കോണ്‍ഗ്രസിനും തിരിച്ചടി കൊടുക്കാന്‍ ഈ വകുപ്പ് വഴി എന്‍.ഡി.എയ്ക്ക് കഴിയും. അതുകൊണ്ട് അവരുടെ രാഷ്ട്രീയനീക്കം ഏറെ നിര്‍ണായകമാണ്. ഗുജറാത്ത് കലാപക്കേസില്‍ സുപ്രീംകോടതി കുറ്റവുമുക്തനാക്കിയ പ്രധാനമന്ത്രിയെ ബിബിസി ഡോക്യുമെന്ററിയുടെ പേരില്‍ അപമാനിക്കാന്‍ ഇടത്-വലത് മുന്നണികള്‍ ഒരുപോലെയാണ് മത്സരിച്ചത്. അതുകൊണ്ട് ഇരുകൂട്ടര്‍ക്കും രാഷ്ട്രീയമായി തിരിച്ചടി നല്‍കാനും ഇതിലൂടെ കഴിഞ്ഞേക്കും.


സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും വോട്ട് ചെയ്യാനോ ഉള്ള സാഹചര്യമുണ്ട്. വോട്ടര്‍പട്ടികയില്‍ പലടിയങ്ങളിലായി പേര് ചേര്‍ത്ത് കള്ളവോട്ടും നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച തെളിവുകള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്നത് വിവാദമായിരുന്നു.

ശബരിമലയുടെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്ന് അന്ന് ബിജെപി പ്രസിഡന്റ് ആയിരുന്ന അമിത് ഷാ മുമ്പ് വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മുതിര്‍ന്നാല്‍ അത് തീക്കളിയാവുമെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തിരുന്നു. 2018 ഒക്ടോബര്‍ 28ന് കണ്ണൂരില്‍ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത വേളയിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ മാത്രം കോടതികള്‍ സര്‍ക്കാരുകള്‍ക്ക് നല്‍കിയാല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്രായോഗിക നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ കോടതികള്‍ തയ്യാറാവണമെന്നും ആവശ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ ആര്‍ടിക്കിള്‍ പതിനാലാണ് സുപ്രീംകോടതി വിധിയുടെ പേരില്‍ കേരളത്തില്‍ നടപ്പാക്കാന്‍ നോക്കിയത്. എന്നാല്‍ 25, 26 ആര്‍ടിക്കിളുകള്‍ ഓരോ പൗരനും മതത്തിലും ആചാരത്തിലും വിശ്വസിക്കാന്‍ അവകാശം നല്‍കുന്നു. ഒരു മൗലികാവകാശം ഹനിക്കുന്ന രീതിയില്‍ മറ്റൊരു മൗലികാവകാശം എങ്ങിനെയാണ് നടപ്പാക്കാനാവുക. സ്ത്രീപുരുഷ തുല്യത ക്ഷേത്രാരാധനയിലുടെ മാത്രം പരിഹരിക്കേണ്ട പ്രശ്നമല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ വികസനമെത്തിക്കാന്‍ സിപിഎം നേതൃത്വംനല്‍കുന്ന എല്‍ഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനും കഴിയില്ല. ബിജെപിക്ക് മാത്രമേ കഴിയൂ എന്നും അമിത്ഷാ വ്യക്തമാക്കിയിരുന്നു.

കേരളത്തിലെ ആദ്യ സര്‍ക്കാരിനെ നെഹ്റു ഗവണ്‍മെന്റ് ഇതേ രീതിയില്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച സുപ്രീംകോടതി പറഞ്ഞത് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ തുറന്ന പുതിയൊരു വാതിലാണ്. തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നത് പോലെ വലിയ വിവാദം ഉണ്ടാക്കില്ലിത്. കേന്ദ്രഭരണ പ്രദേശങ്ങളുണ്ടായാല്‍ ആ മേഖലയിലെ ജന ജീവിതം കൂടുതല്‍ മെച്ചപ്പെടും. കാരണം അവടങ്ങളില്‍ നികുതി കുറവാണ്. ഇന്ധനവിലയും ആവശ്യസാധനങ്ങളുടെ വിലയും മറ്റ് സംസഥാനങ്ങളേക്കാള്‍ കുറവായതിനാല്‍ ജീവിത സാഹചര്യം നന്നാകും. അതുവഴി ബി.ജെ.പി കേരളത്തില്‍ ഇനിയും വളരാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിലെ ചില സഭകള്‍ നിലവില്‍ ബി.ജെ.പിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന സാഹചര്യത്തില്‍. ഇതെല്ലാം സി.പി.എമ്മിലെ വല്ലാതെ വലയ്ക്കുന്നു. കോടതി വിധിയെ വിമര്‍ശിക്കാമെന്നല്ലാതെ, പാര്‍ലമെന്റിന്റെ അധികാരത്തില്‍ കൈ കടത്താനൊന്നും സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ട് ഡെമോക്ലീസീന്റെ വാള്‍ പോലെ ഈ വിധി സി.പി.എമ്മിന്റെ കഴുത്തിന് മുകളില്‍ കിടന്ന് ആടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (9 minutes ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (20 minutes ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (57 minutes ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (1 hour ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (2 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (3 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (3 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (3 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

Malayali Vartha Recommends