എറണാകുളത്തെ സമ്പന്നനായ വിദേശ മലയാളിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ചികിത്സാ സഹായമായി 3 ലക്ഷം രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചതായി വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്' മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.

കൊല്ലം ജില്ലയില്‍ പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ 13 എണ്ണം നല്‍കിയത് എല്ലുരോഗ വിദഗ്ധനായ ഡോക്ടര്‍. കരുനാഗപ്പള്ളിയില്‍ 14 സര്‍ട്ടിഫിക്കറ്റുകളില്‍ 11 എണ്ണവും ഒരു ഡോക്ടറുടേത്. ഒരേ വീട്ടിലെ എല്ലാവര്‍ക്കും രണ്ടു ഘട്ടങ്ങളിലായി 4 സര്‍ട്ടിഫിക്കറ്റുകള്‍ ഈ ഡോക്ടര്‍ 2 ദിവസങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം അഞ്ചുതെങ്ങില്‍ ഒരു ഏജന്റിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളില്‍ ഫണ്ട് നല്‍കി. കരള്‍ രോഗത്തിനു ചികിത്സ നടത്തിയപ്പോള്‍ ഹൃദ്രോഗ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് cmo.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ എംപിമാരുടെയോ എംഎല്‍എമാരുടെയോ ഓഫിസ് മുഖേനയോ ഓണ്‍ലൈനായും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് തപാല്‍ മുഖേനയും അപേക്ഷ നല്‍കാം. കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയാകണം.
https://www.facebook.com/Malayalivartha