മുഖ്യമന്ത്രി നാളെ കൊല്ലം ജില്ലയിൽ; കനത്ത സുരക്ഷ: പരമാവധി ഉദ്യോഗസ്ഥരെ എത്തിക്കാൻ തീരുമാനം

കൊല്ലം∙ മുഖ്യമന്ത്രി നാളെ ജില്ലയിൽ. നഗരത്തിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കും. ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം മുതൽ പരിപാടി നടക്കുന്ന കൊല്ലം നഗരം വരെ പൊലീസുകാരെ വിന്യസിക്കും. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നായി പരമാവധി ഉദ്യോഗസ്ഥരെ എത്തിക്കാനാണു തീരുമാനം. ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഇന്നു പുറത്തുവിടും. 4നു ടൗൺഹാളിൽ സംസ്ഥാന റവന്യു ദിനാചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ, കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. 5ന് ക്യുഎസി ഗ്രൗണ്ടിൽ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha























