സര്‍ക്കാരിനെതിരായ പരാതി അന്വേഷിക്കണോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരല്ലെന്ന് ഗവര്‍ണര്‍

സര്‍ക്കാരിനെതിരായ പരാതി അന്വേഷിക്കണോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍, ഭരണപരമായ കാര്യങ്ങള്‍ തന്നെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു.
''ഭരണപരമായ കാര്യങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി ബാധ്യതയുണ്ട്. പിണറായി അതു ചെയ്തില്ല. മന്ത്രിമാരെ അയയ്ക്കുകയല്ല വേണ്ടത്'' ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നത് മന്ത്രിമാരുടെ വിശദീകരണം വിലയിരുത്തിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ലോകായുക്ത നിയമഭേദഗതി, സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ മാറ്റുന്ന ബില്‍ എന്നിവ അടക്കം 8 ബില്ലുകളാണ് രാജ്ഭവനിലുള്ളത്.
മുത്തലാഖ് വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച ഗവര്‍ണര്‍, വിഷയത്തില്‍ ഇടതു പാര്‍ട്ടികളുടേത് ഇഎംഎസിന്റേതിന് വ്യത്യസ്തമായ നിലപാടാണെന്ന് ആരോപിച്ചു. പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് വേണ്ടിയാകാം നിലപാടുമാറ്റമെന്നും ഇതില്‍ ഇഎംഎസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകാമെന്നും ഗവര്‍ണര്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha























