Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

സർക്കാർ പോര് അവസാനിച്ചില്ല! ​ഗവർണർ സുപ്രീം കോടതിയിലേക്ക്? പിണറായിയെ കടത്തി വെട്ടി!

23 FEBRUARY 2023 10:12 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു.) വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരേ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നു വ്യക്തമായതോടെ തടസ ഹര്‍ജി (കേവിയറ്റ്) നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ രം​ഗത്ത് വന്നിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ഇന്നു തന്നെ ഹര്‍ജി ഫയല്‍ ചെയ്യാനാണു നിര്‍ദേശം നൽകിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് തടസഹര്‍ജി നല്‍കുന്നത്. എന്നാൽ ഇഥിനിടെ സർക്കാരനെ ഞെട്ടിച്ച് കൊണ്ട് കെ ടി യു വി സി നിയമനത്തിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തി.

താൽകാലിക വിസിയെ മാറ്റാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ല. താൻ ആരിൽ നിന്നും നിയമോപദേശം തേടിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ തന്ന പട്ടികയെ സംബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കേരളം തടസ ഹർജി നൽകിയത് അവരുടെ കാര്യമെന്നും ​ഗവർണർ പറഞ്ഞു.

ഗവര്‍ണര്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ഹാജരാകുമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തിനുവേണ്ടി പ്രമുഖ ഭരണഘടനാ വിദഗ്ധനും മുതിര്‍ന്ന അഭിഭാഷകനുമായ കെ. കെ. വേണുഗോപാലിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ സര്‍വകലാശാല കേസിലും കെ. കെ. വേണുഗോപാലാണ് ഹാജരായത്.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനു തന്നെയാണെന്നും സംസ്ഥാന സര്‍ക്കാരിനെ മറികടന്നു സാങ്കേതിക സര്‍വകലാശാലയില്‍ സ്ഥിരം വി.സിയെ നിയമിക്കാന്‍ ചാന്‍സലര്‍ക്കാകില്ലെന്നുമാണു ഡിവിഷന്‍ ബെഞ്ച് വിധി. അതേസമയം, സര്‍ക്കാരിനു പാനല്‍ നല്‍കാമെന്ന ഹൈക്കോടതി വിധി കെ.ടി.യു. ചട്ടത്തിനു വിരുദ്ധമെന്നാണു രാജ്ഭവന്റെ വിലയിരുത്തല്‍. അതിനാല്‍, നിയമവിദഗ്ധരുമായി ആലോചിച്ചു സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു ഉദ്ദേശിച്ചത്.

കെ ടി യു വി സി നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വിസി നിയമനത്തിന് കഴിഞ്ഞ ദിവസമാണ് സർക്കാർ മൂന്ന് അംഗ പാനൽ നൽകിയത്. നിയമനത്തിന് സർക്കാരിന് പാനൽ നൽകാം എന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചായിരുന്നു നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. വൃന്ദ വി നായർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സതീഷ് കുമാർ എന്നിവരുടെ പേര് അടങ്ങിയ പാനൽ ആണ് നൽകിയത്.

എന്നാൽ വി.സി നിയമനത്തിൽ സർക്കാർ ഇടപെടരുതെന്നാണ് മുൻ വി.സി ഡോ.എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവെന്നും അതോടെ സാങ്കേതിക വാഴ്സിറ്റി നിയമത്തിലെ വ്യവസ്ഥകൾ അപ്രസക്തമായെന്നുമാണ് ഗവർണറുടെ നിലപാട്. സർക്കാരിന് പാനൽ നൽകാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഉത്തരവിന് എതിരാണെന്ന് കാട്ടി അപ്പീൽ നൽകാമെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം.

നേരത്തെ സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിനെ നിയമിച്ചത്. സാങ്കേതിക സര്‍വകലാശാല വി.സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ഗവര്‍ണര്‍ ഉടന്‍ നിയമനം നല്‍കില്ലെന്ന് സൂചന. കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് രാജ്ഭവന്റെ വിശദീകരണം. സര്‍ക്കാര്‍ ചെയ്തതും ഗവര്‍ണര്‍ ചെയ്തതും ശരിയാണെന്ന രീതിയിലാണ് വിധി വന്നിരിക്കുന്നത്.

സര്‍വകലാശാലയുടെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക വി.സിയെ നിയമിക്കണമെന്നാണ് കോടതി ഒരിടത്തു പറയുന്നത്. അങ്ങനെയാണെങ്കില്‍ പ്രോ വിസിയേയോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയോ മറ്റ് വിസിമാരോയൊ ആണ് നിയമിക്കേണ്ടത്. അതോടൊപ്പം യു.ജി.സി. യോഗ്യത വേണമെന്നും കോടതി പറയുന്നു.

നിലവില്‍ പ്രോ വി.സിയില്ല. ഉന്നതവിദ്യഭ്യാസ സെക്രട്ടറിക്കാണെങ്കില്‍ യു.ജി.സി യോഗ്യതയില്ല. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മറ്റ് സര്‍വകലാശാലകളില്‍ വിസിമാരും ഇപ്പോള്‍ ഇല്ല. പിന്നെ ആര്‍ക്കാണ് പദവി നല്‍കുകയെന്നാണ് രാജ്ഭവന്റെ സംശയം. സിസാ തോമസിന് വി.സിയാവാൻ യോഗ്യതയില്ലെന്നും അവരെ നീക്കണമെന്നുമുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ക്വോ-വാറണ്ടോ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

സിസാ തോമസിന്റെ നിയമനം ശരിവയ്ക്കുകയും വി.സിയാവാൻ യോഗ്യതയുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം, ബിരുദസർട്ടിഫിക്കറ്റ് വിതരണം എന്നിവ സുഗമമാക്കാൻ സിസാ തോമസിനായി. സർക്കാരിന്റെ ശുപാർശ തള്ളിയാണ് സിസാതോമസിനെ ഗവർണർ വി.സിയായി നിയമിച്ചത്. ഗവർണറുടെ അടുത്ത ഉത്തരവു വരെ തുടരാമെന്നാണ് സിസയുടെ നിയമന ഉത്തരവിലുള്ളത്.മാർച്ച് 31ന് സിസാതോമസ് വിരമിക്കുമ്പോൾ തുടർനടപടി ഗവർണർക്ക് തീരുമാനിക്കാം.

അതേസമയം, ഗവർണർ ഒപ്പിടാതെ തടഞ്ഞുവച്ചിരിക്കുന്ന ബില്ലുകൾ സംബന്ധിച്ച് മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നൽകും. ഇന്ന് വൈകിട്ട് ഏഴരയോടെ മന്ത്രിമാരായ പി.രാജീവ്, ആര്‍.ബിന്ദു, വി.എന്‍.വാസവന്‍, ജെ.ചിഞ്ചുറാണി എന്നിവർ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ഉത്തരേന്ത്യൻ സന്ദർശനത്തിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകിട്ട് 7നാണ് രാജ്ഭവനിലെത്തുന്നത്. മന്ത്രിമാർക്കായി രാജ്ഭവനിൽ അത്താഴ വിരുന്നുമുണ്ട്.

ഗവർണർ ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്ന സുപ്രധാന ബില്ലുകൾ സംബന്ധിച്ച് മന്ത്രിമാർ ഇന്ന് ഗവർണറുമായി പ്രത്യേകം ആശയവിനിമയം നടത്തും. യൂണിവേഴ്‌സിറ്റികളുടെ ചാന്‍സലർ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍, വിസി നിയമന സെര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ മേല്‍കൈ ഉറപ്പിക്കുന്ന ബില്‍ എന്നിവയിൽ മന്ത്രി ആര്‍.ബിന്ദു ഗവര്‍ണറോടു വിശദീകരിക്കും. ലോകായുക്തയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന ബില്ലിനെക്കുറിച്ച് നിയമമന്ത്രി പി.രാജീവും വിശദീകരിക്കും. കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രിമാർക്ക് രാജ്‌ഭവനിൽ അത്താഴവിരുന്നിനും ക്ഷണമുണ്ട്.

അതോടൊപ്പം, കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ചാന്‍സലറായ ഗവര്‍ണറുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്.

സാങ്കേതിക സര്‍വകലാശാലയിലെ പുതിയ വി.സി ആരെന്ന് നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (9 minutes ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (20 minutes ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (57 minutes ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (1 hour ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (2 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (3 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (3 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (3 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

Malayali Vartha Recommends