Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

മൂല്യവർദ്ധനവിലൂടെ വരുമാന വർദ്ധനവ് നേടുവാൻ കർഷകർക്ക് ആശയങ്ങൾ പകർന്നു നൽകും: മന്ത്രി പി പ്രസാദ്

23 FEBRUARY 2023 10:17 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

സംസ്ഥാനത്തെ കാർഷിക ഉൽപന്നങ്ങളുടെ സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും, പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി വൈഗ 2023 - അന്താരാഷ്ട്ര ശില്പശാലയും കാർഷിക പ്രദർശനവും സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു.

ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന വൈഗയുടെ ആശയം 'കാർഷിക മേഖലയിൽ മൂല്യവർധിത ശൃംഖലകളുടെ വികസനം' എന്നതാണെന്നും മന്ത്രി സൂചിപ്പിച്ചു. വൈഗ 2023 ന് മുന്നോടിയായി മാധ്യമസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

വൈഗയുടെ ആറാമത് പതിപ്പ് ഫെബ്രുവരി 25-ന് വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മറ്റു സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ പങ്കെടുക്കും. കാർഷിക മേഖലയിലെ സംരംഭകത്വപ്രോത്സാഹനത്തിനായി വൈഗ 2023 നോടനുബന്ധിച്ച് ഡി.പി.ആർ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തു നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. തുടർന്നും രണ്ട് മാസത്തിലൊരിക്കൽ ഡി പി ആർ ക്ലിനിക്കുകൾ സംഘടിപ്പിക്കും.

കേരളത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി വിപണിയിൽ നേരിട്ട് എത്തിക്കുന്നതിനും അതിന്റെ പ്രയോജനം കർഷകർക്ക് പൂർണമായും ലഭിക്കുന്നതിനും ബിസിനസ്സ് മീറ്റ് (ബി ടു ബി), കാർഷിക സെമിനാറുകൾ, കാർഷിക മേഖലയിലെ മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്ന ആശയത്തിലുള്ള കാർഷിക പ്രദർശനങ്ങൾ തുടങ്ങിയവ വൈഗയുടെ ഭാഗമായി ഒരുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൃഷി വകുപ്പിന്റെ ഉല്പന്നങ്ങൾ 'കേരൾ അഗ്രോ' ബ്രാൻഡിൽ ഓൺലൈനിലെത്തിക്കുമെന്നും, കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവ് പ്രോത്സാഹിപ്പിക്കുന്നതിനായി മൂല്യ വർധിത കൃഷി മിഷൻ, കർഷകരുടെ കൂടെ പങ്കാളിത്തമുള്ള KABCO കമ്പനി എന്നിവ പ്രായോഗികമാക്കുമെന്നു മന്ത്രി അഭിപ്രായപ്പെട്ടു. കൃഷിവകുപ്പിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും കൃഷി അസിസ്റ്റന്റ് ഡയറക്ടർ മനോജ് വിവരിച്ചു. കാർഷികോല്പാദന കമ്മീഷണർ ബി അശോക് അധ്യക്ഷനായ യോഗത്തിൽ കൃഷി ഡയറക്ടർ അഞ്ജു കെ. എസ്. സ്വാഗതവും പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ പദ്മം എസ് നന്ദിയും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (9 minutes ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (20 minutes ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (57 minutes ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (1 hour ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (2 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (3 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (3 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (3 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

Malayali Vartha Recommends