കേരളത്തിന്റെ അടുത്ത പോലീസ് മേധാവി മലയാളി? പിണറായിയുടെ പ്രയങ്കരൻ...

നിലവിലുള്ള ഡിജിപി അനിൽകാന്ത് ജൂൺ 30ന് വിരമിക്കാനിരിക്കെയാണ് സംസ്ഥാന സർക്കാർ അഞ്ചുപേരുടെ പ്രാധമിക പട്ടിക തയ്യാറാക്കി യുപിഎസ് സിക്കു കൈമാറിയത്. പോലീസ് മേധാവി പദവിക്കു യോഗ്യരായ എട്ടുപേരാണുള്ളത്. ഇതില്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മൂന്നുപേര്‍ കേരളത്തിലേക്കു മടങ്ങി വരുമോയെന്ന് വ്യക്തമല്ല. കേരളത്തിലുള്ള ഐ.പി.എസുകാരില്‍ മലയാളിയായ കെ. പത്മകുമാര്‍ ആണ് സീനിയോറിറ്റിയില്‍ ഒന്നാം സ്ഥാനത്ത്.
സംസ്ഥാനം നൽകുന്ന പട്ടികയിൽനിന്നാകും യു പി എസ് സി ഒരാളെ ഡിജിപിയായി നിശ്ചയിക്കും. ഈ പട്ടികയിലാണ് പിണറായിക്ക് താൽപ്പര്യമുള്ള പത്മകുമാർ ഒന്നാമതായി സ്ഥാനം പിടിച്ചത്. പത്മകുമാർ ഡിജിപിയായാൽ വീണ്ടും ഈ സ്ഥാനത്ത് എത്തുന്ന മലയാളികൂടിയാകും അദ്ദേഹം. നേരത്തെ ടി. പി. സെൻകുമാറാണ് ഈ സ്ഥാനത്തിരുന്ന മലയാളി ഡിജിപി.അദ്ദേഹമാകട്ടെ പിണറായിയോട് നിയമയുദ്ധം നടത്തി ഡിജിപിയായി എത്തുകയായിരുന്നു. ഒരുപക്ഷെ മുഖ്യമന്ത്രി എതിർത്തിട്ടും ഡിജിപി പദവിയിലെത്തിയ അപൂർവ്വം വ്യക്തികൂടിയാണ് സെൻകുമാർ.
പോലീസ് ഹെഡ്ക്വാട്ടേഴ്സ് എഡിജിപിയായ പത്മകുമാർ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്. 2025 വരെ കാലാവധിയുണ്ട്..ട്രാൻസ്പോർട്ട് കമ്മീഷണർ,തീരസംരക്ഷൺസേനാ മേധാവി,പോലീസ് അക്കാദമി ഡയറക്ടർ തുടങ്ങി നിരവധി പദവികളിൽ പേരെടുത്തിട്ടുണ്ട്..ചുരുളി എന്ന സിനിമയിൽ നിയമവിരുദ്ധമായ പരാമർശങ്ങൾ കടന്നുകൂടിയോ എന്നുള്ള നിരീക്ഷണത്തിന് ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മീഷൻ കൂടിയായിരുന്നു പത്മകുമാർ.നിയമവിരുദ്ധ ഭാഗങ്ങൾ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ.
ക്രൈം ബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് രണ്ടാം സ്ഥാനത്തുണ്ട്. ഡി.ജി.പി: അനില്‍ കാന്ത് ജൂണ്‍ 30നാണ് വിരമിക്കുന്നത്. മനുഷ്യവകാശ കമ്മിഷന്‍ ഡി.ജി.പി: ടോമിന്‍ തച്ചങ്കരിക്ക് ഔദ്യോഗിക കാലാവധി ജൂെലെ വരെ ഉണ്ട്. വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ള തച്ചങ്കരിയെ പോലീസ് മേധാവിയായി പരിഗണിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പോലീസ് ആസ്ഥാനത്ത് തയാറാക്കുന്ന പട്ടികയില്‍ തച്ചങ്കരിയുടെ പേര് ഉള്‍പ്പെടുത്തിയാല്‍, സീനിയോറിറ്റിയില്‍ തച്ചങ്കരി ഒന്നാമനാകും.
https://www.facebook.com/Malayalivartha























