ഏക സിവില്‍ കോഡിനെ അനുകൂലിച്ച ഇടതു പാര്‍ട്ടികള്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നു; പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് വേണ്ടിയാകാം ഇങ്ങനെ ചെയ്യുന്നത്; ഇഎംഎസില്‍ നിന്ന് വ്യത്യസ്ത നിലപാടാണ് ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്; ഇ എം എസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ട്; വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കഴിഞ്ഞ ദിവസം ഗവർണർ ബില്ലുകളിൽ തന്റെ നിലപാടും മന്ത്രിമാരെ എന്തിനാണ് രാജ്ഭവനിലേക്ക് വിളിപ്പിച്ചത് എന്നും മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ആ പ്രതികരണങ്ങൾക്കിടയിൽ ഏകീകൃത സിവിൽകോഡിനെ കുറിച്ച് അദ്ദേഹം നിർണായകമായ ഒരു പരാമർശം നടത്തി. അക്ഷരാർത്ഥത്തിൽ ഇടത് സംഘടനകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഗവർണർ ഉന്നയിച്ചത്. ഏക സിവില്‍ കോഡിനെ അനുകൂലിച്ച ഇടതു പാര്‍ട്ടികള്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നു.
പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ക്ക് വേണ്ടിയാകാം ഇതെന്ന് ഗവർണർ വ്യക്തമാക്കി. മുത്തലാഖ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഇഎംഎസില്‍ നിന്ന് വ്യത്യസ്ത നിലപാടാണ് ഇടതു പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. ഇ എം എസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍ക്കാറിനെതിരായ പരാതികള്‍ അന്വേഷിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ അല്ല.
ഭരണഘടന തത്വങ്ങള്‍ പാലിക്കാനായി താന്‍ ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന ബില്ലിനെതിരെ സി.പി.എമ്മാണ് രംഗത്ത് വന്നത്. ബില്ലിനെ എതിർത്ത് എളമരം കരീം എം.പി രാജ്യസഭാ അധ്യക്ഷന്‍ കത്ത് നൽകുകയും ചെയ്തിരുന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരെ അദ്ദേഹം കർശന ആരോപണം അഴിച്ച് വിട്ടു.
https://www.facebook.com/Malayalivartha