തോട്ടപ്പള്ളി കരിമണല്‍ ഖനനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി....
തോട്ടപ്പള്ളി കരിമണല്‍ ഖനനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീംകോടതി..... എന്നാല്‍ പൊഴിമുഖത്തെ ഖനനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.
കെ.എം.എം.ആര്.എല്‍, ഐ.ആര്.ഇ എന്നീ സ്ഥാപനങ്ങള്‍ തോട്ടപ്പള്ളി പൊഴിമുഖത്ത് നടത്തുന്ന ഖനനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാരനായ സുരേഷ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് ഖനനം നടത്തുന്നതെന്ന് പ്രശാന്ത് ഭൂഷണ് ചൂണ്ടിക്കാട്ടി. ഖനനം സ്റ്റേ ചെയ്യാനായി സുപ്രീം കോടതി വിസ്സമ്മതിച്ചുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണല്‍ നീക്കമെന്ന് കെ.എം.എം.ആര്. എല്ന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് വി ചിദംബരേഷ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
തടസ്സ ഹര്‍ജി നല്കിയ കെ.എം.എം.എല്ലിന് വേണ്ടി സീനിയര്‍ അഭിഭാഷകന് വി ചിദംബരേഷന് പുറമെ, അഭിഭാഷകന് എ കാര്‍ത്തിക്കും ഹാജരായി.
"
https://www.facebook.com/Malayalivartha