Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

ജർമ്മൻ കമ്പനി ജോലി തരും; 88 ലക്ഷം രൂപ ശമ്പളം; പക്ഷെ ഒരേയൊരു കാര്യം ചെയ്യണം; കഞ്ചാവ് വലിക്കണം ഞെട്ടാൻ വരട്ടെ! തസ്തികയുടെ പേര് 'കഞ്ചാവ് ടെസ്റ്റർ”

24 FEBRUARY 2023 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

കഞ്ചാവ് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കുന്ന ജോലിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കഞ്ചാവിന്റെ ഗുണമേന്മ പരിശോധിക്കാൻ കഞ്ചാവ് വലിക്കുന്നവർക്ക് തൊഴിൽ അവസരവുമായി മുന്നോട്ട് വന്നിരിക്കുന്നത് ജർമൻ കമ്പനിയാണ്. 88,000 യൂറോയാണ് പ്രൊഫഷണലായി കഞ്ചാവ് വലിക്കുന്നവർക്ക് കമ്പനി പ്രതിവർഷം നൽകുക. അതായത് പ്രതിവർഷം 88 ലക്ഷം രൂപ. മാസം ഏഴര ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ആകെ ചെയ്യേണ്ടത് കഞ്ചാവ് വലിക്കുക. പ്രൊഫഷണലായി കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് വേണ്ടിയാണ് ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കനാടായ മെഡിക്കൽ കമ്പനി ഈ തൊഴിൽ അവസരം ഒരുക്കിയിരിക്കുന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നു.

ജർമ്മനിയിലെ വിവിധ ഫാർമസികളുടെ മരുന്ന് നിർമ്മാണത്തിന് ആവശ്യമായ കഞ്ചാവ് വിതരണം ചെയ്യുന്ന കമ്പനിയാണിത്. അതുകൊണ്ട് തന്നെ കഞ്ചാവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒരു വിദഗ്ധനെ ഇവർക്ക് ആവശ്യമാണെന്നാണ് കമ്പനി സിഇഒ കൂടിയായ ഡേവിഡ് ഹെൻ പറയുന്നത്

ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, മാസദോണിയ, ഡെൻമാർക്ക് എന്നിവടങ്ങളിൽ ഉത്പാദിപ്പിക്കുന്ന കാഞ്ചാവ് ഉത്പനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു തൊഴിൽ അവസരം തങ്ങൾ ഒരുക്കുന്നതെന്ന് കമ്പനിയുടെ സിഇഒയായ ഡേവിഡ് ഹെൻ മാധ്യമങ്ങളോടായി പറഞ്ഞു. താനും ഇവിടങ്ങളിൽ നിന്നെത്തിക്കുന്ന കഞ്ചാവിന്റെ ഗുണമേന്മ പരിശോധിക്കുമെന്ന് ഡേവിഡ് അറിയിച്ചു.

നിരവധി പേരാണ് ഈ ജോലിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. പക്ഷെ അങ്ങനെ വെറുതെ ഈ ജോലി ലഭിക്കില്ല എന്നതാണ് വാസ്തവം. സാധാരണക്കാർ വിചാരിക്കുന്നത് പോലെ അത്ര എളുപ്പമുള്ള പണിയല്ല ഇതെന്നാണ് പറയപ്പെടുന്നത്. ജോലിയ്ക്കായി എത്തുന്നയാൾ കഞ്ചാവ് പതിവായി വലിക്കുന്ന ആളായിരിക്കണം. അല്ലെങ്കിൽ കഞ്ചാവ് ചെറിയ രീതിയിൽ വലിയ്ക്കുമ്പോൾ തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടു തുടങ്ങും. ജർമനിയിൽ കഞ്ചാവ് ഉപയോഗിക്കാൻ ഉള്ള ലൈസൻസ് സംഘടിപ്പിക്കുക എന്നതാണ് ആദ്യ പടി . പിന്നെ സ്ഥിരമായി ചെറിയ ഡോസിൽ കഞ്ചാവ് വലിച്ചു ഗുണ നിലവാരം ഉറപ്പു വരുത്താൻ ആകുമെങ്കിൽ ജോലിയ്ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വർഷമാണ് ജർമനിയിൽ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയത്. പ്രായപൂർത്തിയായവർക്ക് 30 ഗ്രാം വരെ ഉപയോഗിക്കാൻ സാധിക്കും. മാൾട്ടയ്ക്ക് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ കഞ്ചാവ് നിയമവിധേയമാക്കുന്ന രണ്ടാമാത്തെ രാജ്യമാണ് ജർമനി.

നേരത്തെ വിനോദ ഉപയോഗങ്ങൾക്കായി കഞ്ചാവ് നിയമവിധേയമാക്കാമെന്ന നിർദേശം ജർമ്മനിയുടെ ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് മുന്നോട്ട് വച്ചിരുന്നു. 30 ഗ്രാം വരെ കഞ്ചാവ് കൈവശം വെയ്ക്കുന്നത് കുറ്റകരമല്ലാതാക്കാനുമുള്ള നിർദ്ദേശം ആണ് അന്ന് അദ്ദേഹം മുന്നോട്ട് വെച്ചത്. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ മാൾട്ടയ്ക്ക് ശേഷം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമായി ജർമ്മനി മാറുമായിരുന്നു.

അതേസമയം ജർമ്മനിയിലെ പ്രായപൂർത്തിയായവരിൽ ഏകദേശം നാൽപ്പത് ലക്ഷം പേർ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് ചില ഔദ്യോഗിക സർവ്വേ ഫലങ്ങൾ തെളിയിക്കുന്നത്. പോർച്ചുഗൽ, നെർലാന്റ്‌സ് തുടങ്ങി നിരവധി രാജ്യങ്ങൾ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയിരുന്നു.

എന്നാൽ ഇതാദ്യമായല്ല കഞ്ചാവ് ടെസ്റ്റർക്കുള്ള ജോലി അവസരവുമായി കമ്പനികൾ രംഗത്തെത്തുന്നത്. 2019ൽ ഒരു അമേരിക്കൻ കമ്പനിയും സമാന ജോലി അവസരവുമായി രംഗത്തെത്തിയിരുന്നു. കഞ്ചാവിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ഈ ജോലിയ്ക്ക് ഏകദേശം 3000 പൌണ്ട് അഥവാ ഏകദേശം 3 ലക്ഷം രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

അമേരിക്കൻ മരിജുവാന എന്ന മെഡിക്കൽ ഓൺലൈൻ മാസികയാണ് പ്രതിമാസം ഇത്രയധികം പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ജോലിയുമായി മുന്നോട്ടുവന്നത്. പ്രതിമാസം 3000 ഡോളർ (2,15,000 രൂപ) നൽകുമെന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്. കഞ്ചാവ് ഉൽപ്പന്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്യുന്ന ഓൺലൈൻ മാസികയാണ് അമേരിക്കൻ മരിജുവാന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (25 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (58 minutes ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (1 hour ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (1 hour ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (2 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (2 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (3 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (3 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (4 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (4 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (4 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (4 hours ago)

Malayali Vartha Recommends