പാര്‍ട്ടിയില്‍ ജയരാജനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള എല്ലാ ആരോപണങ്ങളേയും പാര്‍ട്ടിയും പിണറായി വിജയനും എല്ലാ ശക്തിയുമെടുത്ത് പ്രതിരോധിച്ചിട്ടുണ്ട്. അടുത്തിടെ ഉയര്‍ന്ന റിസോര്‍ട്ട് വിവാദം പാര്‍ട്ടി മയത്തില്‍ ഒതുക്കി തീര്‍ത്തു. എന്നലിത് വലിയ ഗൗരവ്വമായി പാര്‍ട്ടി എടുക്കാനാണ് സാധ്യത. പ്രതിരോധ ജാഥയില്‍ ഇപി പങ്കെടുത്തില്ലെന്ന് മാത്രമല്ല. ഇപി യുടെ അസാന്നിധ്യം വിവാദമാവുകയും ചെയ്തു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൊരിവെയിലത്ത് ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇ പി ജയരാജനെ കണ്ടു മുട്ടിയത് പാര്‍ട്

ഇ.പി ജയരാജന്റെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള വരവ് തടഞ്ഞത് തന്നെ അദ്ദേഹത്തിന്റെ മാഫിയ ബന്ധങ്ങളാണ്. പോളിറ്റ് ബ്യൂറോയും നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ വായില്‍ തോന്നയിത് കോതയ്ക്ക് പാട്ടെന്ന രീതി കൊണ്ടാണ്. എന്നാലും ഇ.പി.ജയരാജന്‍ എന്ന സിപിഎം കേന്ദ്രകമമിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറായി കഴിയുന്നു. പാര്‍ട്ടി വളരെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ കൂടെ നിറുത്താനായി സെക്രട്ടറി എം.വി.ഗോവിന്ദന്‍ ജനകീയ പ്രതിരോധ ജാഥയുമായി പൊരിവെയിലത്ത് കറങ്ങി നടക്കുകയാണ്. എന്നാല്‍ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് പറഞ്ഞു കൊണ്ട് ഇ.പി.ജയരാജന്‍ സിപിഎമ്മിന്റെ ദല്ലാളിന്റെ വീട്ടില്‍ വിരുന്നുണ്ണാന്‍ പോയതാണിപ്പോള്‍ വിവാദമായിരിക്കുന്നത്.
പാര്‍ട്ടിയില്‍ ജയരാജനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള എല്ലാ ആരോപണങ്ങളേയും പാര്‍ട്ടിയും പിണറായി വിജയനും എല്ലാ ശക്തിയുമെടുത്ത് പ്രതിരോധിച്ചിട്ടുണ്ട്. അടുത്തിടെ ഉയര്‍ന്ന റിസോര്‍ട്ട് വിവാദം പാര്‍ട്ടി മയത്തില്‍ ഒതുക്കി തീര്‍ത്തു. എന്നലിത് വലിയ ഗൗരവ്വമായി പാര്‍ട്ടി എടുക്കാനാണ് സാധ്യത. പ്രതിരോധ ജാഥയില്‍ ഇപി പങ്കെടുത്തില്ലെന്ന് മാത്രമല്ല. ഇപി യുടെ അസാന്നിധ്യം വിവാദമാവുകയും ചെയ്തു. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൊരിവെയിലത്ത് ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇ പി ജയരാജനെ കണ്ടു മുട്ടിയത് പാര്‍ട്ടി വിലക്കപ്പെട്ട കോടീശ്വരന്റെ വീട്ടിലാണെന്നെത് വളരെ ഗൗരവ്വമാണ്.
സിപിഎമ്മില്‍ ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിന് അറുതി വരുന്നില്ലെന്നതാണ് പുതിയ സംഭവം തെളിയിക്കുന്നത്. ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വസതി സന്ദര്‍ശിച്ചതാണ് പുതിയ വിവാദം. കൊച്ചി വെണ്ണലയിലെ വീട്ടിലെത്തിയ ഇ പി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു.ഇ പി ജയരാജനൊപ്പം പ്രൊഫ.കെ വി തോമസും നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സിപിഎമ്മിനെ പലഘട്ടത്തിലും തലവേദന തീര്‍ത്ത വ്യക്തിയാണ് ദല്ലാള്‍ നന്ദകുമാര്‍. ലാവലിന്‍ കേസ്, വിഴിഞ്ഞം തുറമുഖം, കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആഴക്കടല്‍ കരാര്‍ വിവാദം എന്നിവ ഇതില്‍ ചിലതാണ്. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതടക്കം നിരവധി ചരട് വലികളിലും നന്ദകുമാറിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു.സിപിഎമ്മിന്റെ ജനകീയ ജാഥയില്‍ ഇ പി പങ്കെടുക്കാത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളുള്ളതിനാലാണ് ജാഥയില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഇ പി യുടെ വിശദീകരണം.
ഞായറാഴ്ചയാണ് ഇ പി ജയരാജന്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയത്. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മാധ്യമങ്ങളോട് പ്രതികരിച്ചത്.താന്‍ ജാഥയിലെ അംഗമല്ലെന്നും മുന്‍ നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു നേരത്തെ ഇ പി വിശദീകരിച്ചത്.ജാഥ പൂര്‍ത്തിയായിട്ടില്ലല്ലോയെന്നും ഇ പി ചോദിച്ചു. ഇപി മനഃപൂര്‍വ്വം വിട്ടുനില്‍ക്കുന്നതല്ലെന്നും എല്‍ഡിഎഫ് കണ്‍വീറനായ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാമല്ലോ എന്ന് പാര്‍ട്ടി സെക്രട്ടറി ചോദിക്കുകയും ചെയ്തിരുന്നു.
രോഗബാധിതനായ ഒരു സിപിഎം പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയിലെത്തിയതെന്നാണ് ഇ.പി.ജയരാജന്‍ പറയുന്നത്‌കൊച്ചിയിലെത്തിയപ്പോള്‍ ഒരു ക്ഷേത്രത്തിലെ ചടങ്ങിന് പോയിരുന്നു. അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെടുകയായിരുന്നു.അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്നും ഇപി ജയരാജന്‍ പറയുന്നു.ആശുപത്രിയില്‍ പോയശേഷം തിരികെ വരുന്ന വഴിക്ക്, കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ ചേര്‍ന്ന എം.ബി മുരളീധരന്‍ തന്നെ വിളിച്ചു. സമയമുണ്ടെങ്കില്‍ താന്‍ ഭാരവാഹിയായ ക്ഷേത്രത്തില്‍ വരാമോയെന്ന് ചോദിച്ചു. സമയമുള്ളതിനാല്‍ താന്‍ വരാമെന്ന് സമ്മതിക്കുകയും അതുപ്രകാരം അവിടെ ചെല്ലുകയുമായിരുന്നു. ഈ സമയത്ത് കെവി തോമസും അവിടെയുണ്ടായിരുന്നു.
അവിടെയെത്തിയപ്പോള്‍ ക്ഷേത്രത്തില്‍ പ്രായമായ മുതിര്‍ന്നവരെ ആദരിക്കുന്ന ചടങ്ങുണ്ടെന്നും, ഒരു അമ്മയെ ആദരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. അമ്മയെ അവര്‍ വിളിച്ചു കൊണ്ടുവന്നു. ആദരിക്കാനുള്ള ഷാളും അവരാണ് കൊണ്ടു വന്നത്.പ്രായമായ ആ അമ്മയോട് എനിക്കെന്തു വിരോധം.ഞാന്‍ ആദരിച്ചു.അത് നന്ദകുമാറിന്റെ അമ്മയാണെന്നൊന്നും എനിക്കറിയില്ലായിരുന്നു.അതിനെയാണ് വളച്ചൊടിച്ച് തനിക്കെതിരായി ദുരുദ്ദേശപൂര്‍വം വാര്‍ത്തകള്‍ ചമയ്ക്കുന്നതെന്ന് ഇപി ജയരാജന്‍ പറയുന്നത്..
ക്ഷേത്രത്തിലെത്തുന്നവര്‍ ഭക്ഷണം കഴിച്ചിട്ടു വേണം പോകാനെന്നും മുരളീധരന്‍ പറഞ്ഞു.അതാണ് പതിവെന്ന് പറഞ്ഞപ്പോള്‍, പതിവ് തെറ്റിക്കേണ്ടെന്നു പറഞ്ഞാണ് താനും തോമസ് മാഷും ഭക്ഷണം കഴിച്ചത്.ഇതെല്ലാം വളച്ചൊടിച്ച് തന്റെ ചോര കുടിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.ഇപി ജയരാജന്റെ പ്രതികരണം. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കെവി തോമസും വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ ജാഥ ആരംഭിക്കുന്നതിന്റെ തലേന്നായിരുന്നു ചടങ്ങ്. ജനകീയപ്രതിരോധയാത്രയില്‍ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ അസാന്നിധ്യംമാത്രമല്ല, അദ്ദേഹത്തിന്റെ മൗനവും സിപിഎമ്മിനെ കുഴയ്ക്കുന്നുണ്ട്. തട്ടകമായ കണ്ണൂരിലെ ജാഥാപര്യടനം സമാപിക്കുമ്പോഴും ഇ.പി. ജയരാജന്‍ വിട്ടുനില്‍ക്കുകയാണ്.
ഇതിനിടെയാണ് പുതിയ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നത്. കണ്ണൂരിലെ റിസോര്‍ട്ട് വിവാദത്തിന് പിന്നാലെയാണ് ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെ വീഡിയോയും വിവാദമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പലപ്പോഴും വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് നന്ദകുമാര്‍.ജഡ്ജിമാര്‍ക്കിടയിലും മറ്റും വലിയ സ്വാധീനമുള്ള വ്യക്തിയാണ്. അദാനിയുമായും അടുപ്പമുണ്ട്. വിഴിഞ്ഞം തുറമുഖ കരാറിന് പിന്നിലും നന്ദകുമാറായിരുന്നു ചരട് വലിച്ചതെന്ന ആരോപണമുണ്ട്. ഇത്തരമൊരു വ്യക്തിയുടെ വീട്ടിലാണ് ജയരാജന്‍ എത്തിയത്. വെണ്ണല തൈക്കാവ് മഹാദേവ അമ്പലത്തിലായിരുന്നു നന്ദകുമാറിന്റെ അമ്മയുടെ ആദരിക്കല്‍ ചടങ്ങ് നടന്നത്.
ഇടതും വലതും മുന്നണികളിലുള്ളവര്‍ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാള്‍ എന്ന നിലയിലാണ് നന്ദകുമാര്‍ പില്‍ക്കാലത്ത് വാര്‍ത്തകളിലും സിപിഎമ്മിലെ ആഭ്യന്തര ചര്‍ച്ചകളിലും ഇടംപിടിച്ചത്.. ലാവ്‌ലിന്‍ കേസിലും ഇടമലയാര്‍ കേസിലുമൊക്കെ കോടതി വിധികളില്‍ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു. റിലയന്‍സ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി.ജി നന്ദകുമാര്‍ കോര്‍പറേറ്റ് ദല്ലാള്‍ എന്ന് പിന്നീട് അറിയപ്പെട്ടു. റിലയന്‍സിന് വേണ്ടി ഇയാള്‍ നടത്തിയ ഇടപെടലുകള്‍ അന്നത്തെ ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.
വി എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ ഇടപാടിന് ഇടനിലക്കാരനായതും നന്ദകുമാറായിരുന്നു. പിന്നീട് അദാനിയുടെ വിശ്വസ്തനായി. കുണ്ടറ ബോംബാക്രമണത്തിലും സംശയ നിഴലിലായി. ഇത്തരം ദുരൂഹതകള്‍ നിറഞ്ഞ വ്യക്തിയുടെ വീട്ടിലാണ് ഇപി എത്തിയത്. കുണ്ടറ ബോംബാക്രമണത്തില്‍ പിണറായി വിജയന്‍ പോലും നന്ദകുമാറിനെ പരോക്ഷമായി കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു.
സിപിഎം ജാഥയുടെ ഭാഗമായി ജയരാജന്‍ എത്താത്തത് വിവാദമായിരുന്നു. എംവി ഗോവിന്ദന്‍ വിമര്‍ശനങ്ങളെ തള്ളി കളയുകയും ചെയ്തു. ഇ.പി. ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറാണെന്നും എവിടെവെച്ചും അദ്ദേഹത്തിന് ജാഥയുടെ ഭാഗമാകാമെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. എല്ലാവരും ജാഥയുടെ ഭാഗമാകുന്നില്ലല്ലോയെന്നായിരുന്നു ഇ.പി.യുടെ പ്രതികരണം. പാര്‍ട്ടിയില്‍ തന്നെക്കാള്‍ ജൂനിയറായ എം വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതുമുതല്‍ ഇ.പി.ക്ക് പ്രശ്‌നങ്ങളുണ്ട്. അത് നേതാക്കള്‍ക്കും നന്നായി അറിയാം. തന്റെ അതൃപ്തി പലരീതിയിലുമാണ് ഇ.പി. ജയരാജന്‍ പ്രകടിപ്പിച്ചത്. ജാഥയിലെ അസാന്നിധ്യം അതിലൊന്നുമാത്രമാണ്.
ഗവര്‍ണര്‍ക്കെതിരേയുള്ള സമരത്തിലും ഇ.പി.യുടെ പങ്കാളിത്തമുണ്ടായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളാല്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. ഒരുതവണ മുഖ്യമന്ത്രി നേരിട്ട് അദ്ദേഹവുമായി സംസാരിച്ചതൊഴിച്ചാല്‍ ഇ.പി.യുടെ മനസ്സിന്റെ അകലം മാറ്റാന്‍ നേതാക്കളാരും ഇടപെട്ടിട്ടില്ല. റിസോര്‍ട്ട് വിവാദത്തില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് ഇ.പി. പരസ്യമായി പറഞ്ഞിരുന്നു. ഇതു പാര്‍ട്ടി ഗൗരവത്തോടെ കണക്കാക്കാത്തതും അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണമാണ്.
പി. ജയരാജനാണ് സംസ്ഥാനസമിതി യോഗത്തില്‍ ഇ.പി. ജയരാജനെതിരേ പരാതി ഉന്നയിച്ചത്. ജനകീയ പ്രതിരോധജാഥയിലെ കണ്ണൂരിലെ സ്വീകരണകേന്ദ്രങ്ങളിലെല്ലാം പി. ജയരാജന്റ സജീവസാന്നിധ്യമുണ്ട്. അസാന്നിധ്യം ഇതിനകം വിവാദമായെങ്കിലും ഇ.പി.ജയരാജന്‍ തുടര്‍ന്നും ജാഥയില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച ആയുര്‍വേദ റിസോര്‍ട്ട് പരാതിയില്‍ വിശദീകരണം നല്‍കിയിട്ടും തീരുമാനം വൈകുന്നതിലുള്ള നീരസത്തിലാണ് ഇ.പിയെന്നാണു വിവരം.
ഇക്കാര്യത്തില്‍ അനുകൂല നടപടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലേ തീരുമാനം മാറ്റൂ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിലോ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇ.പി പങ്കെടുത്തിട്ടില്ല.പി.ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച ആയുര്‍വേദ റിസോര്‍ട്ട് പരാതിയില്‍ വിശദീകരണം നല്‍കിയിട്ടും തീരുമാനം വൈകുന്നതിലുള്ള നീരസത്തിലാണ് ഇപിയെന്നാണു വിവരം. ഇക്കാര്യത്തില്‍ അനൂകൂല നടപടി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായെങ്കിലേ തീരുമാനം മാറ്റൂ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിലോ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇപി പങ്കെടുത്തിട്ടില്ല.
പി.ജയരാജന്‍ നല്‍കിയ പരാതിക്ക് സംസ്ഥാന സമിതിയില്‍ ഇപി വിശദീകരണം നല്‍കിയെങ്കിലും തീരുമാനമുണ്ടായിട്ടില്ല. വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു വിട്ടെങ്കിലും നടപടിയില്ലാതായതോടെ, കുറ്റക്കാരനെപ്പോലെ കഴിയേണ്ടി വരുന്നതിലെ പരിഭവം ഇപി പാര്‍ട്ടി നേതൃത്വത്തിലെ ചിലരുമായി പങ്കുവച്ചതായാണു വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടിയെ സജീവമാക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന ജാഥയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സഹകരിക്കാതിരിക്കുന്നതു ഘടകകക്ഷികളിലും ചര്‍ച്ചയാണ്.
https://www.facebook.com/Malayalivartha
























