ഊർപ്പടക്കം കത്തിച്ച് ഇഡിയുടെ തേരോട്ടം! ശങ്കരൻ അഴിക്കുള്ളിലേക്ക്! പിന്നാലെ പിണറായിയും? മന്ത്രി കസേര തെറിക്കുന്ന വഴി കാണില്ല!

ലൈഫ് മിഷൻ അഴിമതിക്കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കോടതി റിമാൻഡ് ചെയ്തു. ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം വേണമെന്നുമാണ് ശിവശങ്കറിന്‍റെ ആവശ്യം.
ഒൻപത് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ എൻഫോഴ്സ്മെന്‍റ് ശിവശങ്കറിനെ കൂടതല്‍ കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടില്ല. ഇത്രയും ദിവസം ചോദ്യം ചെയ്തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ശിവശങ്കർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
തുടർച്ചയായി 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷനിൽ കോഴപ്പണം കൈപ്പറ്റിയെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കർ മറുപടി നൽകിയത്.
ലൈഫ് മിഷന്‍ അഴിമതിക്ക് പിന്നില്‍ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും, കോഴയായി കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷ് പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ശക്തമാക്കിയത്. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിന്റെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങുന്നത്.
നയതന്ത്രപാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസുകളിൽ ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത്. ജനുവരി 31നാണു ശിവശങ്കർ സർവീസിൽ നിന്നു വിരമിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, ഡോളർ കടത്ത്, ഇപ്പോൾ ലൈഫ് മിഷൻ കേസിലെ കോഴ ഇടപാട് എന്നീ കേസുകളിലാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശനാണ്യ വിനിമയ നിരോധന നിയമപ്രകാരം സിബിഐയും ശിവശങ്കറിനെ പ്രതി ചേർത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച കേന്ദ്ര ഏജൻസികളിൽ എൻഐഎ മാത്രമാണു ശിവശങ്കറെ പ്രതി ചേർക്കാത്തത്.
കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ്നായർ, സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയ ശേഷമാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തത്. പദ്ധതിയുടെ ഭാഗമായി 6 കോടി രൂപയുടെ കോഴ ഇടപാടു നടന്നതായാണു സ്വപ്ന സുരേഷിന്റെ ആരോപണം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്നു നിർമാണ കരാറെടുത്ത യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു ശ്രദ്ധേയമായ വിവരം. സ്വപ്ന സുരേഷിനായി ശിവശങ്കർ സുപ്രധാനമായ പല വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നാണ്. ശിവശങ്കർ ഉൾപ്പെട്ട കൂടുതൽ പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുവാൻ ഒരുങ്ങുകയാണ് ഇ.ഡി. പല സർക്കാർ പദ്ധതികളുടെയും സുപ്രധാന വിവരങ്ങൾ ശിവശങ്കറും സ്വപ്നയും സംസാരിച്ചു. ശിവശങ്കർ സ്വപ്നയ്ക്ക് വിവരങ്ങൾ കൈമാറി എന്ന വിവരം ഇ.ഡി കസ്റ്റഡി കാലാവധി നീട്ടുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപ ശിവശങ്കറിനുള്ള കോഴയാണെന്ന സ്വപ്നയുടെ മൊഴികളാണു കേസിൽ ഇഡി ശിവശങ്കറെ പ്രതി ചേർക്കാൻ കാരണമായത്. യുഎഇയുടെ സഹകരണത്തോടെ വടക്കാഞ്ചേരിയിൽ പാർപ്പിട സമുച്ചയം നിർമിച്ച പദ്ധതിയിൽ കോടികളുടെ കോഴ ഇടപാടു നടന്നതായുള്ള കേസിലാണു ശിവശങ്കറെ അറസ്റ്റ് ചെയ്ത് ഇഡി വീണ്ടും അന്വേഷണം കടുപ്പിക്കുന്നത്.
ലൈഫ് മിഷനിലെ മുഴുവൻ നടപടികളും ശിവശങ്കന്റെ നിർദ്ദേശപ്രകാരമാണെന്ന് മുൻ സി ഇ ഒ യു വി ജോസ് മൊഴി കൊടുത്തിട്ടുണ്ട്. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ശിവശങ്കർ ഉൾപ്പെട്ട എല്ലാ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇ ഡി ഒരുങ്ങുന്നത്. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിയ റിപ്പോർട്ടിലാണ് ഈ പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.മാത്രമല്ല ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടെത്തിയതിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല ശിവശങ്കറിന് ഈ കേസിലുള്ള ബന്ധം ആഴത്തിലുള്ളതാണ് എന്നും ഇഡി വ്യക്തമാക്കി. ആ റിപ്പോർട്ടിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം എം ശിവശങ്കർ ഏതൊക്കെ പദ്ധതികളിൽ കൈകടത്തിയിട്ടുണ്ടോ അതായത് ഉൾപ്പെട്ടിട്ടുണ്ടോ അതെല്ലാം അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് ഈ ഡി ഇപ്പോൾ നടത്തുന്നത് എന്നാണ്.
ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നക്ക് ജോലി നൽകിയത് എന്ന് പ്രൈസ് എം ഡി ജയശങ്കർ മൊഴി ഇ ഡി നൽകിയിട്ടുണ്ട്. ഈയൊരു മൊഴിയും കസ്റ്റഡിയിൽ കാലാവധി നീട്ടുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മൾ നേരത്തെ അറിഞ്ഞതുപോലെ ലൈഫ് മിഷൻ എല്ലാ ഇടപാടുകളും ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് എന്ന് യു വി ജോസ് മൊഴി കൊടുത്തിട്ടുണ്ട്. ആ കാര്യവും ഈ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























