പിണറായിയെ കാലുമടക്കി തൊഴിച്ച് ഗോവിന്ദൻ മാസ്റ്റർ... മുഖ്യന്റെ ഭരണം മരപ്പാഴെന്ന്! പിണറായി കൈകാര്യം ചെയ്യുന്നത് സോഷ്യലിസമല്ല!

സി.പി. എമ്മിൽ ഇപ്പോൾ ശുദ്ധീകരണത്തിന്റെ നാളുകളാണ്. കാർഷിക സമരങ്ങൾക്ക് പേരുകേട്ട കണ്ണൂർ ജില്ലയിലെ തില്ലങ്കേരി എന്ന കൊച്ചു ഗ്രാമത്തിൽ ഇപ്പോൾ സി.പി. എമ്മിന്റെ നേതൃത്വത്തിൽ പുതിയ വിളവെടുപ്പും കളപറിയ്ക്കലും തുടങ്ങിയിരിക്കയാണ്. അതിനിടയിലാണ് പിണറായി സർക്കാർ പ്രവർത്തിക്കുന്നത് പൂർണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
അങ്ങനെ ചിലർ ചിന്തിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. മൂലധന നിക്ഷേപത്തിന് കടം വാങ്ങാതെ ലോകത്തെവിടെയും മുതലാളിത്തം വളര്‍ന്നിട്ടില്ലന്ന് എം.വി. ഗോവിന്ദന്‍. കോഴിക്കോട് മുക്കത്ത് ജനകീയ പ്രതിരോധ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് മുതലാളിത്ത സമൂഹമാണ് സോഷ്യലിസ്റ്റ് സമൂഹമല്ല. പിണറായി വിജയന്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് സോഷ്യലിസമാണന്ന തെറ്റിദ്ധാരണ വേണ്ട. മുതലാളിത്ത ഭരണകൂടത്തിന്റെ ഭാഗമായുള്ള പരിമിതിയില്‍ നിന്നു കൊണ്ട് തന്നെയാണ് പ്രവർത്തിക്കുന്നത്. അപ്പോള്‍ കടം വാങ്ങിയിട്ട് മൂലധന നിക്ഷേപം നടത്താം. ശമ്പളം നല്‍കാന്‍ കടം വാങ്ങണ്ടെന്നേയുള്ളൂ, അദ്ദേഹം പറഞ്ഞു.
ആ മൂലധന നിക്ഷേപം നടത്തിയാല്‍ ഭാവിയില്‍ കേരളത്തിന്റെ സ്വത്താകും. ഇരുപതു കൊല്ലം കഴിഞ്ഞ് തിരിച്ചടച്ചാല്‍, കുറച്ചു കൊല്ലം കഴിയുമ്പോള്‍ നമുക്ക് അത് സ്വത്തായി. വലിയ രീതിയിലുള്ള സൗകര്യവും അതിന്റെ ഭാഗമായി ലാഭവും കിട്ടും. ഇത്തരമൊരു പരിപാടി വേണ്ടെന്നുവയ്ക്കാന്‍ ഒറ്റ കാരണമേ ഉള്ളൂ. ഒരു പുതിയ പദ്ധതിയും പരിപാടിയും വികസനത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്നുകൂടാ എന്നതാണ് അത്. അതാണ് ഉന്നം, ബിജെപിയെയും യുഡിഎഫിനെയും പരാമർശിച്ച് എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പാർട്ടിക്കകത്തുള്ള തെറ്റായ പ്രവണതകൾ പ്രതിരോധിക്കാനുള്ള ജാഥയാണിതെന്ന ചില കുബുദ്ധികളുടെ പ്രചരണത്തെ തള്ളിക്കളയുന്നില്ലെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു. പാർട്ടിക്കകത്ത് ചിലവ തെറ്റായ പ്രവണതകളുണ്ട്. വിള നന്നായി വളരണമെങ്കിൽ അതിനിടയിലെ കള പറിച്ചു കളയണം.
അത്തരം കളകൾ പാർട്ടിയും പറിച്ചു കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കണ്ണൂരിൽ സിപിഎമ്മിന് തലവേദയായി തുടരുന്ന കൂടി സാഹചര്യത്തിലാണ് എം. വി. ഗോവിന്ദന്റെ ഈ പരോക്ഷ വിമർശനമെന്നത് ശ്രദ്ധേയമാണ്.
കണ്ണൂർ സി.പി. എമ്മിന്റെ പ്രത്യയശാസ്ത്രം മാറിയിരിക്കുന്നു. നല്ല വിളയ്ക്കൊപ്പം നല്ല കളയുണ്ടാകുമെന്ന് പാർട്ടി കാണുന്നു. ഈ കളയെല്ലാം പാർട്ടി പറിച്ചുകളയും. രോഗം മാറ്റി വിള സംരക്ഷിക്കും. ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന തരത്തിൽ തന്നെ ഈ ശുദ്ധീകരണം നടത്തും. ആകാശ് തില്ലങ്കേരിയെ പണ്ടേ പാർട്ടി പുറത്താക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിച്ചു.
https://www.facebook.com/Malayalivartha

























