അമ്പലപ്പുഴയില്‍ ഉത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു.... ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍ പാട്ടിനിടെയാണ് സംഘര്‍ഷം , പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി
അമ്പലപ്പുഴയില്‍ ഉത്സവത്തിനിടെ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി സലിം കുമാറിന്റെ മകന് അതുലാ (26)ണ് മരിച്ചത്.
പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയാണ്. ഉത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍ പാട്ടിനിടെയാണ് സംഘര്‍ഷം. പ്രതി ശ്രീക്കുട്ടനായി തെരച്ചില്‍ നടത്തുന്നു.
അതേസമയം കുടുംബ വഴക്ക് തീര്‍ക്കാനിടപെട്ട ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് വെട്ടേറ്റ് മരിച്ചു. പനയൂര്‍ പിഎച്ച്സിക്ക് സമീപം കിഴക്കേകാരാത്തുപടി വീട്ടില്‍ ശാന്തകുമാരിയുടെ മകന് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്.ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു ശ്രീജിത്ത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
ശ്രീജിത്തിന്റെ അമ്മാവന് കാരാത്തുപടി വീട്ടില്‍ രാധാകൃഷ്ണനും മകന് ജയദേവനുമായുണ്ടായ വഴക്ക് തടയാനായി ശ്രമിച്ചതായിരുന്നു ശ്രീജിത്ത്.ബഹളത്തിനിടെ മദ്യലഹരിയിലായിരുന്ന ജയദേവന് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ശ്രീജിത്തിനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് .
രക്ഷപ്പെടുത്താനായി ശ്രമിച്ച അയല്‍വാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ശ്രീജിത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരിച്ചു.
https://www.facebook.com/Malayalivartha