സുജയ പാർവ്വതി വിഷയത്തിൽ ഗോകുലം ഗോപാലൻ ആദ്യമായി മലയാളി വാർത്തയോട്, സുജയയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണം, ഉടൻ തന്നെ സുജയയെ തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ബോർഡ് മീറ്റിംഗിൽ ശ്രീകണ്ഠൻനായരോട് പറഞ്ഞതായി ഗോകുലം ഗോപാലൻ

സുജയ്യ പാർവ്വതി വിഷയത്തിൽ ഗോകുലം ഗോപാലൻ ആദ്യമായി മലയാളി വാർത്തയോട്, സുജയ്യയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണം, ഉടൻ തന്നെ സുജയ്യയെ തിരിച്ചെടുക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ബോർഡ് മീറ്റിംഗിൽ ശ്രീകണ്ഠൻനായരോട് പറഞ്ഞതായി ഗോകുലം ഗോപാലൻ മലയാളി വാർത്തയോട് പറഞ്ഞു. എഡിറ്റോറിയൽ കാര്യങ്ങളിൽ സാധാരണ ഇടപെടാറില്ല എന്നാൽ സുജയ്യ മിടുക്കിയായ ജേർണ്ണലിസ്റ്റാണ് അവർക്ക് മറ്റൊരു സ്ഥാപനത്തിൽ നിഷ്പ്രയാസം ജോലി കിട്ടും എന്നാൽ ഇവിടെ ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഗോകുലം ഗോപാലൻ മലയാളി വാർത്തയോട് പറഞ്ഞു.
സുജയ്യ വിഷയം ചർച്ച ചെയ്യാൻ 24 ൽ ഇന്നലെ അടിയന്തരയോഗം ചേർന്നിരുന്നു. ഗോകുലം ഗോപാലൻറ ഇടപെടൽ ഉണ്ടാകുന്നു എന്ന വാർത്ത മലയാളി വാർത്തയാണ് പുറത്ത് വിട്ടത്.
സുജയ്യ വിഷയത്തിൽ 24 ന്യൂസിനെതിരെ പടയൊരുക്കം ബി എം എസ് ൻറ നേതൃത്വത്തിൽ നടന്നിരുന്നു. എല്ലാ ജില്ലകളിലേയും 24 ഓഫീസിലേക്ക് മാർച്ച് നടന്നിരുന്നു. സുജയ്യ പാർവ്വതിക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായതിന് പിന്നാലെയാണ് ബി എം എസിന്റെ നേതൃത്വത്തിൽ 24 ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടന്നത്. 24 ബഹിഷ്കരിക്കു എന്ന് ആഹ്വാനം നൽകിക്കൊണ്ടാണ് മാർച്ച് നടത്തിയത്. സുജയ്യയുടെ സസ്പെൻഷനോടെ 24 ൽ അസ്വാരസ്യങ്ങൾ തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. ബി എം എസിന്റെ പരിപാടിയിൽ പങ്കെടുത്ത് സ്ഥാപനത്തിനെതിരായി സംസാരിച്ചു എന്നതിന്റെ പേരിലാണ് സസ്പെൻഷൻ എന്നാണ് സുജയ്യ പാർവ്വതി പറഞ്ഞത്. സ്ഥാപനത്തിൽ നിന്നും രാജി വച്ചിട്ടില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നുമാണ് സുജയ്യ പറഞ്ഞത്. അതേ സമയം സുജയ്യ പാർവ്വതി സംഘപരിവാർ അനുഭാവി ആണെന്നറിഞ്ഞ് കൊണ്ടാണ് 24 ൽ ജോലിക്കെടുത്തത്.
എന്നാൽ പിന്നീട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിനെതുടർന്ന് മാനേജ്മെന്റിന്റെ കണ്ണിലെ കരടായി തീരുകയായിരുന്നു എന്നാണ് സുജയ്യ പറഞ്ഞത്. ഏതായാലും ബിഎംഎസ് സുജയ്യയെ ചേർത്ത് പിടിച്ചിരിക്കുകയാണ്. ബി എം എസിൻറ നേതൃത്വത്തിൽ രണ്ടാം ഘട്ട പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. 24 ചാനലിൻറ സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങൾക്ക് മുന്നിൽ വനിതാധർണകൾ, 24 ൻറ കൊച്ചി ഓഫീസിന് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹം, 24 ൻറ ലൈവ് റിപ്പോർട്ടിംഗ് സ്ഥലങ്ങളിൽ തൊഴിലാളി പ്രതിഷേധങ്ങൾ, 24 ചാനൽ ബഹിഷ്കരണ ക്യാംപയിനുകൾ എന്നിങ്ങനെ വിവിധ പ്രക്ഷോഭ പരിപാടികളാണ് ബിഎംഎസ് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതേ സമയം സുജയ്യ പാർവ്വതി സംഭവത്തിന് ശേഷം ചാനലിൻറ ഓൺലൈൻ കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. അതിന്ർറ ഭാഗമായാണ് ഗോകുലം ഗോപാലൻറ ഇടപെടലുണ്ടായിരിക്കുന്നത്. അതേ സമയം സുജയ്യയുടെ വിഷയത്തിൽ സംഘപരിവാർ അനുകൂലികൾ സുജയ്യയ്ക്കായി പ്രതിഷേധം സംഘടിപ്പിക്കുന്നത് കൂടാതെ സുജയ്യയെ ജനം ടിവിയിൽ എടുപ്പിക്കാൻ തീവ്ര ശ്രമവും നടത്തുകയാണ്. ഇതിന്റെ ഭാഗമായി ജനം ടിവി എഡിറ്റർ അനിൽ നമ്പ്യാർക്ക് സുജയ്യയുടെ നിരവധി ബയോഡേറ്റകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സുജയ്യയുടെ ബയോഡേറ്റ തയ്യാറാക്കി ആർ എസ് എസുകാർ അനിൽ നമ്പ്യാർക്ക് അയക്കുകയാണ്. ജനം ടിവി മാനേജ്മെന്റിനും കടുത്ത സമ്മദ്ദമാണ് സംഘപരിവാർ അനുകൂലികൾ കൊടുക്കുന്നത്. റിപ്പോർട്ടറിലേക്ക് സുജയ്യ പോകും എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സുജയ്യ ഇതുവരെയും ഇക്കാര്യത്തിലൊന്നും തീരുമാനമെടുത്തിട്ടില്ല. 24 ലെ മീറ്റിംഗിൽ എന്ത് തീരുമാനമാണ് വരുന്നതെന്ന് നോക്കട്ടെ അതിന് ശേഷം പ്രതികരിക്കാമെന്നാണ് സുജയ്യ മലയാളിവാർത്തയോട് പറഞ്ഞത്.
ഏതായാലും നിലവിലെ സ്ഥിതിയിൽ സുജയ്യയെ തിരിച്ചെടുക്കാതിരുന്നാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഗോകുലം ഗോപാലനും ശ്രീകണ്ഠൻ നായർക്കുമറിയാം. അത് കൊണ്ട് തന്നെയാണ് ഗോകുലം ഗോപാലൻ ഇത്തരത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ ശ്രീകണ്ഠൻ നായരോട് പറഞ്ഞത് . അതേ സമയം തിരിച്ചെടുത്താലും സുജയ്യ പോകുമോ എന്നുളള കാര്യത്തിലും സുജയ്യ തീരുമാനമെടുത്തിട്ടില്ല. തിരിച്ച് ജോലിക്ക് കയറിയാലും മാനേജ്മെന്റിന്റെ കണ്ണിലെ കരടായതിനാൽ സുഗമമായി ജോലി ചെയ്യാൻ സുജയ്യയ്ക്ക് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് സുജയ്യയ്ക്ക് നൽകണമെന്നും സംഘപരിവാർ അനുയായികൾ നേതൃത്വത്തോട് ആവശ്യപ്പെടുന്നുണ്ട്. അതേ സമയം ഇടത് വലത് അനുഭാവം പ്രകടിപ്പിക്കുന്ന ഒരു മാധ്യമപ്രവർത്തകയ്ക്കാണ് ഇത്തരം ഒരു അവസ്ഥ വന്നതെങ്കിൽ സടകുടഞ്ഞെഴുന്നേൽക്കുന്ന വനിതാ രത്നങ്ങളൊന്നും തന്നെ സുജയ്യ വിഷയത്തിൽ വാ തുറന്നിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇത്തരം ദുർഘട ഘട്ടത്തിൽ സ്ത്രീ സുരക്ഷയ്ക്കായി മുറവിളി കൂട്ടുന്ന ഒരാളും തന്നെ വിളിച്ച് ഒരു ആശ്വാസ വാക്ക് പോലും പറഞ്ഞില്ല എന്ന് സുജയ്യയും പറഞ്ഞു. ഏതായാലും എഡിറ്റോറിയൽ തീരുമാനം വന്നാലുടൻ സുജയ്യ മലയാളി വാർത്തയോട് പ്രതികരിക്കാം എന്നാണ് അറിയിച്ചിരിക്കുന്നത്.
ബിനുപളളിമൺ
https://www.facebook.com/Malayalivartha