നിയുക്തി 2023 തൊഴിൽമേള: 289 പേർക്ക് തത്സമയ നിയമനം..... 1359 പേർ വിവിധ സ്ഥാപനങ്ങളുടെ അന്തിമ പട്ടികയിൽ

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംഘടിപ്പിച്ച 'നിയുക്തി 2023' തൊഴിൽമേളയിൽ 289 ഉദ്യോഗാർത്ഥികൾക്ക് നിയമനം. കളമശേരി ഗവ. പൊളിടെക്‌നിക് കോളേജിൽ നടന്ന തൊഴിൽമേളയിൽ 3759 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്.
മേളയിൽ തത്സമയ നിയമനം ലഭിച്ചവർക്ക് പുറമേ 1359 പേർ വിവിധ സ്ഥാപനങ്ങളുടെ അന്തിമ പട്ടികയിൽ ഇടം പിടിച്ചു. ഉദ്യോഗാർഥികളെയും തൊഴിൽദായകരെയും ഒരു കുടക്കീഴിൽ അണിനിരത്തി യോഗ്യതയുള്ളവർക്ക് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയുക്തി 2023 സംഘടിപ്പിച്ചത്.
മേളയിൽ പങ്കെടുത്ത 84 സ്ഥാപനങ്ങളിലായി 5236 ഒഴിവുകളാണ് ഉണ്ടായിരുന്നത്. എഞ്ചിനിയറിംഗ്, ടെക്‌നോളജി, ഐ.ടി. ആരോഗ്യം, ടൂറിസം, കൊമേഴ്‌സ്, ബിസിനസ്, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ അഡ്വർടൈസിംഗ്, സെയിൽസ് മാർക്കറ്റിംഗ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളാണ് മികച്ച ഉദ്യോഗാർത്ഥികളെ തേടിയെത്തിയത്.
https://www.facebook.com/Malayalivartha